നടൻ പൂജപ്പുര രവി അന്തരിച്ചു

നടൻ പൂജപ്പുര രവി അന്തരിച്ചു. തിരുവനന്തപുരത്തെ പൂജപ്പുരയിൽ നിന്നും മകളുടെ താമസ സ്ഥലമായ മറയൂരിലേക്ക് അദ്ദേഹം താമസം മാറ്റിയിരുന്നു. മറയൂരിൽ വച്ചായിരുന്നു അന്ത്യം. ശ്വാസം മുട്ടൽ അനുഭവപ്പെട്ടതിനെത്തുടർന്നു വീട്ടിൽ നിന്നും ആശുപത്രിയിൽ എത്തിക്കുന്നതിനിടയിലാണ് അന്ത്യം സംഭവിച്ചത്.

വിവിധ ഹാസ്യ വേഷങ്ങളിലൂടെ മലയാള സിനിമയിൽ തിളങ്ങി.1970-കളുടെ മധ്യത്തിലാണ് അദ്ദേഹം മലയാള സിനിമയിൽ അഭിനയിക്കാൻ തുടങ്ങിയത്. 800 ഓളം സിനിമകളിൽ അഭിനയിച്ചിരുന്നു. മൃതശരീരം തിരുവനന്തപുരത്തു പൂജപ്പുരയിലെ വസതിയിൽ രാത്രിയോടെ എത്തിക്കും. സംസ്കാര ചടങ്ങുകൾ ജൂൺ 19, തിങ്കളാഴ്ച തിരുവനന്തപുരത്തു വെച്ച് നടത്തും എന്ന് കുടുംബാംഗങ്ങൾ അറിയിച്ചു.