കഴക്കൂട്ടം: മുന്‍മന്ത്രിയും എംഎല്‍എയുമായ എംഎം മണിയുടെ കാറിടിച്ച് വഴിയാത്രക്കാരന് ഗുരുതര പരിക്ക്. അപകടം നടന്നത് കഴക്കൂട്ടം ദേശീയ പാതയില്‍ വച്ചായിരുന്നു. ദേശീയപാത മുറിച്ചു കടക്കുന്നതിനിടയിലായിരുന്നു സംഭവം. കഴക്കൂട്ടം സ്വദേശി രതീഷിനാണ് പരിക്കേറ്റത്.
അപകടം നടന്നത് ഇന്നലെ രാത്രി പത്തരയോടെ കഴക്കൂട്ടം മിഷന് ആശുപത്രിക്കു സമീപമായിരുന്നു.യാത്രികൻ എലിവേറ്റഡ് ഹൈവേയുടെ തുടക്കത്തിൽ റോഡ് മുറിച്ചു കടക്കവെയായിരുന്നു കാറിടിച്ചത്. തിരുവനന്തപുരത്തേക്ക് പോകുകയായിരുന്ന എംഎല്‍എ മറ്റൊരു കാറില്‍ യാത്ര തുടര്‍ന്നു.അപകടത്തില്‍പ്പെട്ട മണിയുടെ കാര്‍ കഴക്കൂട്ടം പോലീസ് സ്റ്റേഷനിലേക്ക് മാറ്റി.
പരിക്കേറ്റ രതീഷ് ഏറെനേരം റോഡില്‍ കിടന്ന ശേഷം ആംബുലന്‍സ് എത്തിയാണ് മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റിയത്. പരിക്കേറ്റയാളിനോടൊപ്പം എം എം മണിയുടെ ഗണ്‍മാനും ആംബുലന്‍സില്‍ കൂടെ പോയി.എംഎം മണി മെഡിക്കല്‍ കോളേജിലെത്തി പരിക്കേറ്റയാളിനെ സന്ദര്‍ശിച്ചിരുന്നു.