കെപിസിസി പ്രസിഡൻറ് കെ സുധാകരൻ അറസ്റ്റിൽ

കൊച്ചി: കെപിസിസി പ്രസിഡൻറ് കെ സുധാകരനെ പുരാവസ്തു തട്ടിപ്പ് കേസിൽ അറസ്റ്റ് ചെയ്തു ഏഴ് മണിക്കൂറിലധികം ചോദ്യം ചെയ്തു. അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം ജാമ്യത്തിൽ വിട്ടു. കെ സുധാകരനെ ക്രൈംബ്രാഞ്ച് ചോദ്യം ചെയ്യാൻ വിളിപ്പിച്ചിരുന്നു. ഇതിന് പിന്നാലെയാണ് അറസ്റ്റ്.നിലവിൽ മുൻകൂർ ജാമ്യം ഉള്ളതിനാൽ വിട്ടയച്ചു.