പത്തനംതിട്ട : റാന്നി കീക്കൊഴൂരിൽ ഒപ്പം താമസിച്ചിരുന്ന യുവതിയെ യുവാവ് വെട്ടി കൊലപ്പെടുത്തി.28 വയസുകാരി രഞ്ജിതയ്ക്കൊപ്പം താമസിച്ചിരുന്ന അതുൽ കൊലപാതകം നടത്തിയതിന് ശേഷം രക്ഷപ്പെട്ടു.പ്രതിക്കായി പോലീസ് അന്വേഷണം ഊർജ്ജിതമാക്കി.
കാപ്പ കേസ് പ്രതിയായ അതുൽ. കൊലപാതത്തിന് ശേഷം ബൈക്കിൽ രക്ഷപ്പെടുകയായിരുന്നു.യുവതിയെ രക്ഷപ്പെടുത്താൻ ശ്രമിച്ച അച്ഛനെയും അമ്മയെയും സഹോദരിയെയും അതുൽ വെട്ടി പരിക്കേൽപ്പിച്ചു. ഗുരുതര പരിക്കേറ്റ മൂന്ന് പേരെയും റാന്നി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.