ശ്രീമദ് ശ്വാശ്വതീകാനന്ദ സ്വാമി പുരസ്കാരം കെ വി സുധക്ക്

തിരുവനന്തപുരം : മതാതീത ആത്മീയ ദർശനം ഉയർത്തി പിടിക്കുകയും ശ്രീനാരായണീയ സിദ്ധാന്തം ലോകം മുഴുവൻ പ്രചരിപ്പിക്കുന്നതിന് നേതൃത്വം നൽകുകയും ശിവഗിരി മഠത്തിന്റെ പ്രസിഡണ്ടുമായിരുന്ന ശ്രീമദ് ശ്വാശ്വതീകാനന്ദ സ്വാമികളുടെ പേരിൽ ശ്രീമദ് ശ്വാശ്വതീകാ നന്ദ സ്വാമി മെമ്മോറിയൽ ചാരിറ്റബിൾ ട്രസ്റ്റ് ഏർപ്പെടുത്തിയ ഗുരുശ്രേഷ്ഠ പുരസ്കാരത്തിന് സാമൂഹ്യ- വിദ്യാഭ്യാസ പ്രവർത്തക കെ വി സുധ അർഹനായി മലപ്പുറം തിരൂർ സ്വദേശിനിയും ബ്രില്ല്യസ് അക്കാദമിയുടെ അഡ്മിനിസ്ട്രേറ്ററുമാണ്

ജൂലായ് ഒന്നിന് ശ്രീമദ് ശ്വാശ്വ തീകാനന്ദ സ്വാമികളുടെ ഇരുപത്തി ഒന്നാമത് സമാധി വാർഷിക ദിനത്തിൽ ബഹു: വിദ്യാഭ്യാസ – തൊഴിൽ വകുപ്പ് മന്ത്രി ശ്രീ ശിവൻകുട്ടി പുരസ്കാരം സമ്മാനിക്കും.ശ്വാശതീകാനന്ദ സ്വാമികളുടെ സഹോദരനും ട്രസ്റ്റ് ചെയർമാനുമായ മണക്കാട് രാജേന്ദ്രന്റെ അദ്ധ്യക്ഷതയിൽ നടക്കുന്ന ചടങ്ങിൽ ശിവഗിരി മഠം ജനറൽ സിക്രട്ടറി ശ്രീമദ് ശുഭാംഗാനന്ദ സ്വാമികൾ അനുഗ്രഹ പ്രഭാഷണവും ശ്രീ കടകംപള്ളി സുരേന്ദ്രൻ എം എൽ എ മുഖ്യപ്രഭാഷണവും മുൻ മന്ത്രി ശ്രീ സി ദീവാകരൻ അനുസ്മരണ പ്രഭാഷണവും നടത്തും.