നടൻ പൃഥ്വിരാജിന് ‘വിലായത്ത് ബുദ്ധ’ യുടെ ഷൂട്ടിങ്ങിനിടെ പരിക്ക്, ഇന്ന് ശസ്ത്രക്രിയ

ഇടുക്കി : ഇടുക്കി മറയൂരിൽ ചിത്രീകരിക്കുന്ന വിലായത്ത് ബുദ്ധ എന്ന സിനിമയുടെ ചിത്രീകരണത്തിനിടെ കാലിനു പരിക്കേറ്റ പൃഥ്വിരാജിനെ ഇന്ന് ശസ്ത്രക്രിയയ്ക്ക് വിധേയനാക്കും. മറയൂരിൽ ദിവസങ്ങളായി നടക്കുന്ന ചിത്രീകരണത്തിനിടെ സ്റ്റുണ്ട് രംഗം ഷൂട്ട്‌ ചെയ്യുമ്പോഴാണ് കാലിന് പരിക്കേറ്റത്.താരത്തെ ഉടൻ തന്നെ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു.കാലിന്റെ ലിഗമെന്റുമായി പരിക്കുള്ളത്.ഇത് കാരണം അമ്മയുടെ ജനറൽ ബോഡി മീറ്റിങ്ങിനു താരത്തിന് പങ്കെടുക്കാൻ കഴിഞ്ഞില്ല