45 ഡിഗ്രി ചൂടിൽ ഹജ്ജ് തീർത്ഥാടനത്തിന് തുടക്കമായി,ജൂൺ 27 ന് അറഫാ ,25 ലക്ഷത്തിനുമേൽ തീർത്ഥാടകർ

മക്ക: ഹജ്ജ് തീർത്ഥാടനത്തിന് തുടക്കമായി. 25 ലക്ഷത്തിലേറെ തീർത്ഥാടകർ ഹജ്ജ് കർമ്മം നിർവഹിക്കുമെന്നാണ് വിവരം.തൂവെള്ള വസ്ത്രധാരികളായ തീർത്ഥാടകർ കഅബയെ പ്രദക്ഷിണം ചെയ്‌തുകൊണ്ട് ത്വവാഫോടെ ഞായറാഴ്ച മക്കയിൽ ഹജ്ജ് കർമ്മങ്ങൾക്ക് തുടക്കമായി.

മോസ്‌കിൽ നിന്നോ ഏകദേശം 8 കിലോമീറ്റർ (5 മൈൽ) അകലെയുള്ള മിനയിലേക്ക് പോയി. ഭക്ഷണസാധനങ്ങൾ ഉൾപ്പടെ തീർഥാടകർക്കായി മിനയിൽ ആവശ്യമായ സജ്ജീകരണങ്ങൾ അധികൃതർ ഒരുക്കിയിട്ടുണ്ട്. പ്രദേശത്ത് സുരക്ഷാ സേനയെ വിന്യസിച്ചിട്ടുണ്ട്.

ഈ വർഷത്തെ ഹജ്ജിന് കനത്ത ചൂട് ഒരു വെല്ലുവിളിയാണ്,  45 ഡിഗ്രി സെൽഷ്യസ് ചൂടാണ് മക്കയിലും പരിസരപ്രദേശങ്ങളിലും കഴിഞ്ഞ ദിവസം രേഖപ്പെടുത്തിയത്.സൂര്യാഘാതം, നിർജ്ജലീകരണം, ക്ഷീണം തുടങ്ങി തീർത്ഥാടകരുടെ എന്തുതരം ആരോഗ്യപ്രശ്നങ്ങളെയും നേരിടാനായി 32,000-ലധികം ആരോഗ്യ പ്രവർത്തകരും ആയിരക്കണക്കിന് ആംബുലൻസുകളും സജ്ജമാക്കിയിട്ടുണ്ടന്ന് സൗദി മന്ത്രാലയം അറിയിച്ചു.

ഹജ്ജ് യാത്ര ജന്മസാഫല്യമായാണ് തീർഥാടകർ കരുതുന്നത്.മിക്കവരും വർഷങ്ങളോളം ചെറിയ തുകകൾ സ്വരുക്കൂട്ടിയാണ് ഹജ്ജിന് വരുന്നത്. ഹജ്ജ് എന്നാൽ അറഫാ എന്ന് പ്രവാചകൻ മുഹമ്മദ് നബിഅരുളി ചെയ്ത ലോകത്തോട് പ്രവാചകൻ സംസാരിച്ച  അറഫാ താഴ്‌വരയിൽ ഹജ്ജ് തീർത്ഥാടകർ സംഗമിക്കും.ഈ വർഷം, ജൂൺ 26 നും ജൂലൈ 1 നും ഇടയിലാണ് ഹജ്ജ് കർമ്മങ്ങൾ നടക്കുന്നത്,ജൂൺ 28 ന് വിശ്വാസികൾ ബലി പെരുന്നാൾ ആഘോഷിക്കും.

കോവിഡ് രൂക്ഷമായ 2000ൽ പതിനായിരം തീർത്ഥാടകരെ മാത്രമാണ് ഹജ്ജ് കർമ്മങ്ങൾ ചെയ്യാൻ അനുവദിച്ചത്.കഴിഞ്ഞ വർഷം പത്തു ലക്ഷത്തോളം പേർ ഹജ്ജ് നിർവഹിച്ചു.