സംസ്ഥാനത്ത് ഇന്ന് ബലിപ്പെരുന്നാൾ,സ്നേഹവും സാഹോദര്യവും സൗഹൃദവും പങ്കു വെയ്കുന്ന വലിയ പെരുന്നാൾ

തിരുവനന്തപുരം: ത്യാഗ സമരണയിൽ സംസ്ഥാനത്ത് ഇന്ന് ബലിപെരുന്നാൾ. പള്ളികളും ഈദ് ഗാഹുകളും പെരുന്നാൾ നമസ്‌കാരത്തിനായി വിശ്വാസികളെ വരവേറ്റു.സ്നേഹവും സാഹോദര്യവും സൗഹൃദവും എല്ലാം പങ്കു വെക്കുന്ന വലിയ പെരുന്നാൾ. സമാഗമങ്ങളുടെയും പ്രാർത്ഥനകളുടെയും ദിനം കൂടിയാണ്.

ദുൽഹജ്ജ് മാസത്തിലെ പത്താം ദിനം ആണ് ബലിപെരുന്നാൾ ദിനമായി ഇസ്ലാമിക വിശ്വാസികൾ ആചരിക്കുന്നത്. പ്രിയപ്പെട്ട പുത്രൻ ഇസ്മായിലിനെ ദൈവത്തിൻറെ ആജ്ഞയാൽ ബലി നൽകാൻ ഒരുങ്ങിയ ഇബ്രാഹിം നബിയുടെ ത്യാഗത്തിന്റെ സ്മരണയാണ് ബലിപെരുന്നാൾ. സർവ്വതും ദൈവത്തിനു മുമ്പിൽ അർപ്പിക്കുക എന്ന പരിത്യാഗത്തിന്റെ വലിയ സന്ദേശം കൂടിയാണ് ഇസ്ലാം മത വിശ്വാസികൾക്ക് ഈ ദിനം.കേരളത്തിൽ ദുൽഹജ്ജ് 10 ഇന്നും ഗൾഫ് രാജ്യങ്ങളിൽ ഇന്നലെയുമായിരുന്നു