മുംബൈ : മഹാരാഷ്ട്ര എക്സ്പ്രസ് ഹൈവേയിൽ ബസിന് തീപിടിച്ച് മൂന്ന് കുട്ടികളടക്കം 25 പേർ വെന്തു മരിച്ചു. നാഗ് പൂരിൽ നിന്നും പൂനെയിലേക്ക് പോവുകയായിരുന്ന ബസ്സിൽ എകദേശം 33 പേർ ഉണ്ടായിരുന്നു.എട്ട് പേർക്ക് സംഭവത്തിൽ പരിക്കേറ്റു.
സമൃദ്ധി-മഹാമാർഗ് എക്സ്പ്രസ് വേയിൽ ബുൽധാനയ്ക്ക് സമീപം പുലർച്ചെ രണ്ട് മണിയോടെയാണ് അപകടമുണ്ടായത്.ടയർ പൊട്ടിയതിനെ തുടർന്ന് ബസ് ഡിവൈഡറിൽ ഇടിച്ച് തീപിടിക്കുകയായിരുന്നു.പരിക്കേറ്റ ബസ് ഡ്രൈവർ ഉൾപ്പെടെയുള്ളവരെ ആശുപത്രിയിലേക്ക് മാറ്റിയതായി ബുൽധാന പോലീസ് പറഞ്ഞു.
കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം തുടരുകയാണെന്നും മൃതദേഹങ്ങൾ തിരിച്ചറിഞ്ഞ് അവരുടെ കുടുംബാംഗങ്ങൾക്ക് കൈമാറുന്നതിനാണ് ഈ നിമിഷത്തിൽ മുൻഗണന നൽകുന്നതെന്നും പോലീസ് പറഞ്ഞു .