തിരുവനന്തപുരം: പന്നിയോട് , തണ്ണിച്ചാംകുഴി, സോന ഭവനിൽ ജെ.പ്രഭാകരൻ – ഷൈലജ ദമ്പതികളുടെ മകളുo വിപിൻറെ ഭാര്യയുമായ സോനയെ (22) വിവാഹം കഴിഞ്ഞ് 14 ദിവസത്തിനുള്ളിൽ ഭർതൃഗൃഹത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയതിൽ ദുരൂഹതയെന്ന് ബന്ധുക്കൾ.
കഴിഞ്ഞ ദിവസങ്ങളിൽ വളരെ സന്തോഷത്തോടെ കണ്ട മകൾക്ക് പെട്ടെന്ന് എന്താണ് പറ്റിയതെന്ന് അറിയില്ലെന്നും മരണത്തിൽ സംശയങ്ങളുണ്ടെന്നും സോനയുടെ പിതാവ് പറഞ്ഞു.രണ്ട് സമുദായക്കാരായ സോനയും വിപിനും പ്രണയിച്ച് വിവാഹം കഴിച്ചവരാണ്.മരിച്ച മുറിയിൽ ഭർത്താവ് വിപിൻ ഉണ്ടായിരുന്നു.വിപിൻ ഉറക്കത്തിൽ ആയിരുന്നു.രാത്രി 11 ഉറക്കം ഉണർന്നപ്പോൾ സോന തൂങ്ങി നിൽക്കുന്നത് ആണ് കാണുന്നത് എന്ന് വിപിനും ബന്ധുക്കളും പറയുന്നത്.
ഈ ദിവസങ്ങളിലെല്ലാം എന്റെ മകൾ സന്തോഷവതിയായിരുന്നു.തലവേദനയുണ്ടെന്ന് അമ്മയെ വിളിച്ചു പറഞ്ഞിരുന്നു.സാധാരണ തലവേദന വരാറുണ്ട്.അതുകൊണ്ട് മരുന്ന് കഴിക്കാൻ പറഞ്ഞു.നമ്മൾ അതത്ര കാര്യമായെടുത്തില്ല.സോനയുടെ ഭർത്താവ് രാത്രി ഒൻപതു മണിക്ക് മുൻപ് ഉറങ്ങിപ്പോയെന്നും എന്താണ് നടന്നതെന്ന് അറിയില്ലെന്നുമാണ് പറയുന്നത്.ഇതിൽ ഞങ്ങൾക്ക് വലിയ സംശയമുണ്ട്.
രാത്രിയിൽ ഒന്നര മണിക്ക് വിപിന്റെ വീടിനടുത്തുള്ള ഒരാളാണ് ഞങ്ങളെ വിവരം അറിയിക്കുന്നത്. രാത്രി ഒൻപതു മണിക്ക് തന്നെ ഉറങ്ങിപ്പോയി,ഒന്നും തനിക്കറിയില്ലെന്ന് വിപിനും ബന്ധുക്കളും പറയുന്നു.രാത്രിയിൽ അവന്റെ അമ്മയുമായി സോനാ സംസാരിക്കുന്നത് കണ്ടെന്നും ഉറങ്ങിപ്പോയ താൻ എന്തോ ശബ്‍ദം കേട്ടാണ് ഉണർന്നതെന്നും കണ്ടത് തൂങ്ങി നിൽക്കുന്ന സോനയെ ആണെന്നും പറയുന്നതിൽ വലിയ ദുരൂഹതയുണ്ട്. സോനയുടെ പിതാവ് പറഞ്ഞു.
സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു.