സ്‌കൂള്‍ വിദ്യാര്‍ത്ഥിനിയായ 16 വയസ്സുകാരിയെ ക്രൂരമായ ബലാത്സംഗം ചെയ്ത് കൊന്നശേഷം മൃതദേഹം നദിയിൽ തള്ളിയ ഓട്ടോ ഡ്രൈവർ പിടിയിൽ

ഗുവാഹാട്ടി: സ്‌കൂള്‍ വിദ്യാര്‍ത്ഥിനിയായ 16 വയസ്സുകാരിയെ ക്രൂരമായ ബലാത്സംഗം ചെയ്ത് കൊന്നശേഷം മൃതദേഹം നദിയിൽ തള്ളിയ ഓട്ടോ ഡ്രൈവർ പിടിയിൽ.അസമിലെ കാംരൂപ് മെട്രോപൊളിറ്റന്‍ ജില്ലയിലാണ് ഈ ദാരുണ സംഭവം നടന്നത്.

മൊബൈല്‍ ഫോണ്‍ റീചാർജ്ജ് ചെയ്യാനായി തിങ്കളാഴ്ച വീട്ടില്‍ നിന്നും പുറത്തേക്ക് പോയ പെണ്‍കുട്ടിയെ ദുരൂഹ സാഹചര്യത്തില്‍ കാണാതായി.ഏറെനേരം കഴിഞ്ഞിട്ടും പെൺകുട്ടി തിരിച്ചെത്താത്തതിനെ തുടര്‍ന്ന് തിരച്ചില്‍ നടക്കുന്നതിനിടെ വെള്ളിയാഴ്ച ദിഗാരു നദിയില്‍ പെണ്‍കുട്ടിയുടെ മൃതദേഹം കണ്ടെത്തി.

കുട്ടി കൊല്ലപ്പെട്ടതാണെന്ന് സ്ഥിരീകരിച്ചതോടെ നാട്ടുകാര്‍ വന്‍ പ്രതിഷേധവുമായി രംഗത്തെത്തി.സംഭവത്തില്‍ ഉടനടി നടപടി വേണമെന്നും പ്രതിക്ക് വധശിക്ഷ നല്‍കണമെന്നും ആവശ്യപ്പെട്ട് നാട്ടുകാര്‍ സോനാപുര്‍ പോലീസ് സ്‌റ്റേഷന്‍ ഉപരോധിച്ചു.അന്വേഷണത്തിൽ പ്രതിയായ ഓട്ടോ ഡ്രൈവറെ പോലീസ് അറസ്റ്റ് ചെയ്തു പ്രതി കുറ്റം സമ്മതിച്ചതായും കേസില്‍ വിശദമായ അന്വേഷണം തുടരുകയാണെന്നും പോലീസ് വ്യക്തമാക്കി