യൂറോളജി വിഭാഗവും ന്യൂറോ സർജറിയും കൈകോർത്ത് നടത്തിയ കേരളത്തിലെ ആദ്യ ശസ്ത്രക്രിയ

ർജറിയും കൈകോർത്ത് നടത്തിയ കേരളത്തിലെ ആദ്യ ശസ്ത്രക്രിയ; ഇടക്കിടെ മൂത്രം പോകുന്ന രോഗാവസ്ഥയിലുള്ള രോഗിക്ക് ആശ്വാസമായി ആസ്റ്റർ മെഡ്സിറ്റി.

കൊച്ചി: ഓരോ അഞ്ച് മിനുട്ടിലും മൂത്രമൊഴിക്കേണ്ട അവസ്ഥ. ഓവർ ആക്ടീവ് ബ്ലാഡർ എന്ന രോഗാവസ്ഥയെ തുടർന്ന് ജോലിയും ജീവിതവും തന്നെ അവതാളത്തിലായ സ്ഥിതിയിലായിരുന്നു കാക്കനാട് സ്വദേശിയായ ഹരിഹരൻ എന്ന യുവാവ്. എന്തൊക്കെ ചെയ്തിട്ടും അസുഖം മാറാതെ വന്നതോടെയാണ് ആസ്റ്റർ മെഡ്സിറ്റിയിൽ ചികിത്സക്കെത്തിയത്. സാക്രൽ ന്യൂറോമോഡുലേഷൻ ശാസ്ത്രക്രിയയിലൂടെ യുവാവിന് ആശ്വാസം നൽകാൻ കഴിഞ്ഞു എന്ന് മാത്രമല്ല യൂറോളജി വിഭാഗവും ന്യൂറോസർജറി വിഭാഗവും ഒരുമിച്ച് നടത്തിയ കേരളത്തിലെ തന്നെ ആദ്യ ശസ്ത്രക്രിയ എന്ന ചരിത്രം കൂടിയാണ് ഇതുവഴി സൃഷ്ടിക്കപ്പെട്ടത്.

വളരെ പെട്ടെന്നായിരുന്നു 34കാരനായ ഹരിഹരിന് അടിക്കടി മൂത്രമൊഴിക്കേണ്ടി വരുന്ന രോഗാവസ്ഥ അനുഭവപ്പെട്ടു തുടങ്ങിയത്. എന്ത് ചെയ്തിട്ടും അസുഖം മാറുന്നില്ല. ഇത് വലിയ ശാരീരിക മാനസിക ബുദ്ധിമുട്ടുകളിലേക്കായിരുന്നു ഇദ്ദേഹത്തെ നയിച്ചിരുന്നത്. ആറ് മാസത്തിന് ശേഷം അവസാന പ്രതീക്ഷ എന്ന നിലയിലായിരുന്നു ആസ്റ്റർ മെഡ്സിറ്റിയിലെ യൂറോളജി ഡോക്ടറായ ഡോ. ടി. കിഷോറിന്റെ അടുത്ത് ചികിത്സ തേടിയത്. സാധാരണയായി മരുന്നു കൊണ്ട് മാറ്റാൻ കഴിയുന്ന രോഗാവസ്ഥയാണ് ഓവർ ആക്റ്റീവ് ബ്ലാഡർ. എന്നാൽ ഹരിഹരന്റെ കാര്യത്തിൽ പലതരം മരുന്നുകൾ നൽകിയെങ്കിലും അസുഖം മാറ്റാൻ കഴിഞ്ഞിരുന്നില്ല.

തുടർന്ന് ആസ്റ്റർ മെഡ്സിറ്റിയിലെ യൂറോളജി സംഘം ഇമ്പ്ലാന്റ് ശസ്ത്രക്രിയകളുടെടെ സാധ്യതകളെക്കുറിച്ച് യുവാവിന് വിശദീകരിക്കുകയായിരുന്നു. ഇതിനായി ഇവിടുത്തെ യൂറോളജി വിദഗ്ധനായ ഡോ. സന്ദീപ് പ്രഭാകരന്റെ അടുത്തേക്ക് അയക്കുകയും ചെയ്തു. ഡോ. സന്ദീപ് നടത്തിയ പരിശോധനകളിൽ മരുന്നുകൾ ഫലിക്കാത്ത സാഹചര്യത്തിൽ ഇന്റർസ്ടിം ഇൻപ്ലാന്റേഷൻ ശസ്ത്രക്രിയ വഴി രോഗം മാറ്റാൻ കഴിയുമെന്ന് കണ്ടെത്തി.

പേസ്മേക്കറുകൾ പോലെ ശരീരത്തിൽ ഘടിപ്പിക്കുന്ന ഇന്റർസ്ടിം എന്ന ഇലക്ട്രോണിക് യന്ത്രത്തിന്റെ സഹായത്തോടെയാണ് ചികിത്സ നൽകുന്നത്. കുടലിന്റെയും മൂത്രാശയത്തിന്റെയും പ്രവർത്തനങ്ങളെ നിയന്ത്രിക്കുന്ന സാക്രൽ ഞരമ്പുകളെ ഏകോപിപ്പിക്കുകയും അതുവഴി മൂത്രമൊഴിക്കുന്നത് ക്രമമാക്കുകയുമാണ് ചെയ്യുന്നത്. ഇതിനായി ന്യൂറോ സർജറി വഴി സാക്രൽ ഞരമ്പുകൾക്ക് സമീപമാണ് ഇന്റർസ്ടിം സ്ഥാപിക്കുന്നത്.

ഇന്റർസ്ടിം സ്ഥിരമായി വെച്ചു പിടിപ്പിക്കുന്നതിനു മുന്നോടിയായി താൽക്കാലിക പരീക്ഷണം നടത്തേണ്ടതുണ്ടായിരുന്നു. ഒരാഴ്ചത്തേക്ക് നടത്തിയ പരീക്ഷണത്തിൽ വലിയ മാറ്റങ്ങൾ ആയിരുന്നു കണ്ടത്. മൂത്രമൊഴിക്കുന്നതിന്റെ ഇടവേള രണ്ട് മണിക്കൂർ വരെ ആക്കി ഉയർത്താൻ കഴിഞ്ഞു. പിന്നീട് സ്ഥിരമായി ഇമ്പ്ലാന്റ് ചെയ്യുകയായിരുന്നു. സുഷുമ്ന നാഡിയോട് ചേർന്നുള്ള സർജറി ആയതിനാൽ ആസ്റ്റർ മെഡ്സിറ്റിയിലെ ന്യൂറോ സർജറി വിഭാഗം സീനിയർ കൺസൾട്ടന്റ് ഡോ. അനൂപ് പി നായരുടെ നേതൃത്വത്തിലായിരുന്നു ശസ്ത്രക്രിയ നടത്തിയത്.

ജനറൽ അനസ്തേഷ്യ നൽകിയുള്ള സൂക്ഷ്മമായ ശസ്ത്രക്രിയയിലൂടെ മൂത്രമൊഴിക്കുന്നതിന്റെ ഇടവേള സാധാരണ രീതിയിലായെന്നും ജീവിതം പഴയപടിയായതിൽ ഒരുപാട് സന്തോഷമുണ്ടെന്നും ഹരിഹരൻ പറഞ്ഞു.