കെ സുരേന്ദ്രനെ മാറ്റി പകരം വി മുരളീധരൻ ബിജെപി സംസ്ഥാന അധ്യക്ഷ സ്ഥാനത്തേയ്ക്ക്,തീരുമാനം ഇന്ന്

തിരുവനന്തപുരം: കേരളം ഉൾപ്പെടെ ആറ് സംസ്ഥാനങ്ങളിൽ പുതിയ ബിജെപി അധ്യക്ഷൻമാരെ നിയമിക്കാൻ തീരുമാനമെടുക്കുമെന്ന് സൂചന.ബിജെപി സംസ്ഥാന അധ്യക്ഷ സ്ഥാനത്ത് നിന്ന് കെ സുരേന്ദ്രനെ മാറ്റി പകരം കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി മുരളീധരൻ സംസ്ഥാന അധ്യക്ഷ സ്ഥാനത്തേയ്ക്ക് തിരികെ എത്തിയേക്കും. ഇന്ന് ഉച്ചയോടെ ഇക്കാര്യത്തിൽ വ്യക്തത ലഭിക്കും.

നിർണായകമായ ലോക് സഭാ തിരഞ്ഞെടുപ്പിൽ വി മുരളീധരൻ ഉൾപ്പെടെയുള്ള പ്രധാന നേതാക്കൾ കേരളത്തിൽ സജീവമാകണമെന്നാണ് പാർട്ടിയുടെ തീരുമാനം.വി മുരളീധരനെ തിരികെ എത്തിക്കുന്നത് പാർട്ടിയ്ക്ക് ഗുണം ചെയ്യുമെന്നാണ് ദേശീയ നേതൃത്വത്തിൻറെ വിലയിരുത്തൽ. കഴിഞ്ഞ ദിവസം തെലങ്കാന, ആന്ധ്രപ്രദേശ്, പഞ്ചാബ്, ജാർഖണ്ഡ് എന്നീ സ്ഥാനങ്ങളിൽ ബിജെപി അധ്യക്ഷൻമാരെ മാറ്റിയിരുന്നു.മധ്യപ്രദേശ്, ഹരിയാന, ഗുജറാത്ത്, ജമ്മു കശ്മീർ എന്നിവിടങ്ങളിലും ബിജെപി അഴിച്ചുപണി ഉണ്ടാകമെന്നാണ് റിപ്പോർട്ട്.

ലോക് സഭാ തിരഞ്ഞെടുപ്പ് പൂർത്തിയാകുന്നത് വരെ സംസ്ഥാന അധ്യക്ഷ സ്ഥാനത്ത് കെ സുരേന്ദ്രൻ തുടരുമെന്നായിരുന്നു നേരത്തെ കേരളത്തിൻറെ ചുമതലയുള്ള നേതാക്കൾ വ്യക്തമാക്കിയിരുന്നത്.ഈ മാസം 24ന് പത്ത് സംസ്ഥാനങ്ങളിൽ രാജ്യസഭാംഗങ്ങളുടെ കാലാവധി പൂർത്തിയാകും.സുരേഷ് ഗോപിയെ കേന്ദ്രമന്ത്രിയാക്കി തൃശൂരിൽ സ്ഥാനാർത്ഥിയാക്കാനും ബിജെപി ആലോചിക്കുന്നുണ്ട്