ചെന്നൈ: അടുത്ത വർഷം നടക്കാനിരിക്കുന്ന നിർണായകമായ ലോക് സഭ തിരഞ്ഞെടുപ്പിൽ തമിഴ്‌നാട്ടിലെ കന്യാകുമാരിയിൽ നിന്ന് മത്സരിക്കുന്ന കാര്യം നരേന്ദ്ര മോദി പരിഗണിക്കുന്നതായാണ് റിപ്പോർട്ട്.കഴിഞ്ഞ തവണ മത്സരിച്ച ഉത്തർപ്രദേശിലെ വാരാണസിക്കു പുറമെ തമിഴ്‌നാട്ടിൽ ഒരു മണ്ഡലത്തിൽ കൂടി പ്രധാനമന്ത്രി മത്സരിച്ചേക്കും.
കന്യാകുമാരിയിൽ നിന്നോ കോയമ്പത്തൂരിൽ നിന്നോ മത്സരിച്ചേക്കാനാണ് സാധ്യത.കാശി–തമിഴ് സംഗമവുമായി ബന്ധപ്പെട്ട് പ്രധാനമന്ത്രിയുടെ നടപടികൾ തമിഴ്നാടുമായുള്ള ബന്ധം ഊട്ടിയുറപ്പിച്ചിട്ടുണ്ടെന്നും മോദി കന്യാകുമാരിയിൽ നിന്ന് മത്സരിച്ചാൽ കാശിയും കന്യാകുമാരിയും തമ്മിലുള്ള സാംസ്കാരിക ബന്ധം ശക്തമാകുമെന്നും മാണ് രാഷ്ട്രീയ നിരീക്ഷകനായ പി.കെ.ഡി.നമ്പ്യാർ പറഞ്ഞു.
ദക്ഷിണേന്ത്യയിൽ ചുവടുറപ്പിക്കുക എന്ന ഉറച്ച ലക്ഷ്യമാണ് മോദിയെ തമിഴ്‌നാട്ടിൽ നിന്ന് മത്സരിക്കാൻ പ്രേരിപ്പിക്കുന്നത്.റിപ്പോർട്ടുകൾ അനുസരിച്ച് പ്രധാനമന്ത്രി കന്യാകുമാരിയിൽ നിന്ന് മത്സരിക്കാനാണു കൂടുതൽ സാധ്യത.തമിഴ്‌നാട്ടിൽ ബിജെപിയ്ക്ക് ശക്തിയുള്ള മണ്ഡലങ്ങളിൽ ഒന്നാണ് കന്യാകുമാരി. 2021ൽ നടന്ന ലോക്സഭാ ഉപതിരഞ്ഞെടുപ്പിൽ ബിജെപിയുടെ പൊൻ രാധാകൃഷ്ണനാണ് കന്യാകുമാരി മണ്ഡലത്തിൽ മത്സരിച്ചത്.കോൺഗ്രസിന്റെ എതിർ സ്ഥാനാർത്ഥി. വിജയകുമാർ 5,76,037 വോട്ടുകൾ നേടിയപ്പോൾ 4,38,087 വോട്ടുകൾ നേടാൻ പൊൻരാധാകൃഷ്ണന് സാധിച്ചിരുന്നു.
കോയമ്പത്തൂർ മണ്ഡലത്തിലും ബിജെപിയ്ക്ക് വലിയ സ്വാധീനമുണ്ട്. കോയമ്പത്തൂർ മേഖലയിൽ ഒരു എംഎൽഎയുണ്ട് എന്ന ആത്മവിശ്വാസവും ബിജെപിയ്ക്കുണ്ട്. കോയമ്പത്തൂർ സൗത്തിൽ നിന്നുള്ള വനതി ശ്രീനിവാസനാണ് ബിജെപിയുടെ എംഎൽഎ.2019 ൽ നടന്ന ലോക്സഭാ തിരഞ്ഞെടുപ്പിൽ ബിജെപി സ്ഥാനാർത്ഥി സി.പി. രാധാകൃഷ്ണൻ 3,92,007 വോട്ടുകൾ നേടിയിരുന്നു