യുവതിയെ പീഡിപ്പിക്കാൻ ശ്രമിച്ച കെഎസ്ആർടിസി ബസ്സ് കണ്ടക്ടർ അറസ്റ്റിൽ

എറണാകുളം: കെഎസ്ആർടിസി ബസ്സ് കണ്ടക്ടർ യുവതിയെ പീഡിപ്പിക്കാൻ ശ്രമം. കഴക്കൂട്ടത്തുനിന്ന് കയറിയ യുവതിയെ കണ്ടക്ടറുടെ സീറ്റിൽ വിളിച്ചിരുത്തി കയറി പിടിച്ചു.തിരുവന്തപുരം – മലപ്പുറം ബസിലെ കണ്ടക്ടറായ നെയ്യാറ്റിൻകര സ്വദേശി ജസ്റ്റിനെ 42 ആലുവയിൽ പോലീസ് അറസ്റ്റ് ചെയ്തു.

പറവൂരിൽ ചികിത്സയിലായ മകളുടെ അടുത്ത് പോകാൻ ആലുവക്ക് ടിക്കറ്റ് എടുത്തതായിരുന്നു. നേരത്തെ ഇരുന്ന സീറ്റ് റിസർവേഷൻ സീറ്റാണെന്ന് തെറ്റിദ്ധരിപ്പിച്ചാണ് കണ്ടക്ടർ അടുത്തിരുത്തിയത്.രാവിലെ 6.30 തിരുവനന്തപുരം മംഗലപുരത്ത് വച്ചാണ് സംഭവം നടന്നത്.ഇയാൾക്കെതിരെ 354, 351 വകുപ്പുകൾ പ്രകാരം കേസെടുത്തു.