ഷാറൂഖ് ഖാൻ പ്രധാന വേഷത്തിലെത്തുന്ന ആറ്റ്ലി സംവിധാനം ചെയ്യുന്ന ജവാൻ സിനിമ പ്രേക്ഷകർ ഏറെ ആവേശത്തോടെ കാത്തിരിക്കുന്ന ചിത്രമാണ്. നിരവധി സസ്പെൻസുകൾ ചിത്രത്തിലുണ്ടെന്നുള്ള സൂചനയുമായി ചിത്രത്തിന്റെ പ്രിവ്യൂ വീഡിയോ എത്തിയിരിക്കുകയാണ്.രണ്ട് മിനിറ്റും 15 സെക്കന്റും ദൈർഘ്യമുള്ള വീഡിയോ തുടങ്ങുന്നത് ഷാരൂഖിന്റെ വോയ്സ്ഓവറോടെയാണ്.
ഷാരൂഖിന്റെ ഇതുവരെ കാണാത്ത ഭാവങ്ങളാണ് വീഡിയോയുടെ പ്രധാന ഹൈലൈറ്റുകളിലൊന്ന്. ഷാരൂഖ് വില്ലനാണോ നായകനാണോ എന്നാണ് പ്രിവ്യൂ കണ്ട പ്രേക്ഷകർ ഒന്നടങ്കം ചോദിക്കുന്നത്.ഞാൻ വില്ലനായി വന്നാൽ ഒരു ഹീറോയ്ക്കും എന്റെ മുന്നിൽ നിൽക്കാൻ പറ്റില്ല എന്ന മാസ് ഡയലോഗോടെയാണ് പ്രിവ്യൂ വീഡിയോ അവസാനിക്കുന്നത്. ആദ്യമായിട്ടായിരിക്കും ഷാരൂഖ് ഒരു ചിത്രത്തിൽ മൊട്ടത്തലയുള്ള ഗെറ്റപ്പിലെത്തുന്നത്.ഒരു ബ്ലോക്ക്ബസ്റ്റർ ചിത്രത്തിന് ആവശ്യമായ എല്ലാ ഘടകങ്ങളും വീഡിയോയിൽ കാണാം.മാസ് ആക്ഷൻ സീക്വൻസുകളും ഗാനങ്ങളുമെല്ലാം ചിത്രത്തിന്റെ പ്രതീക്ഷ കൂട്ടുന്ന ഘടകങ്ങളാണ്. ആക്ഷന്റെയും വികാരങ്ങളുടേയുമെല്ലാം ഒരു മിക്സാണ് ജവാനെന്നാണ് സൂചന.
ആറ്റ്ലിയുടേയും നയൻതാരയുടേയും ബോളിവുഡ് അരങ്ങേറ്റം കൂടിയാണ് ജവാൻ.അനിരുദ്ധ് രവിചന്ദർ ആണ് സംഗീതമൊരുക്കിയിരിക്കുന്നത്. നയൻതാര, സാന്യ മൽഹോത്ര, വിജയ് സേതുപതി, പ്രിയ മണി എന്നിവരും ചിത്രത്തിൽ പ്രധാന വേഷത്തിലെത്തുന്നു.റെഡ് ചില്ലീസ് എന്റർടെയ്ൻമെന്റിന്റെ ബാനറിൽ സെപ്റ്റംബർ ഏഴിന് ഹിന്ദി, തമിഴ്, തെലുങ്ക് ഭാഷകളിൽ സെപ്റ്റംബർ ഏഴിന് ചിത്രം തീയേറ്ററുകളിലെത്തും