ലണ്ടൻ: പതിവായി ഡയാലിസിസിനു ആശുപത്രിയിലെത്തുന്ന വൃക്ക രോഗിയുമായി നഴ്‌സിന് പ്രണയം.ഗുരുതരാവസ്ഥയിൽ ചികിത്സയിലായിരുന്ന ഇയാളുമായി ലൈംഗികബന്ധത്തിലേർപ്പെടുന്നതിനിടെ രോഗി മരിച്ചു.നഴ്‌സിനെ ജോലിയിൽ നിന്ന് പുറത്താക്കി.ഹൃദയാഘാതമാണ് മരണ കാരണമെന്ന് പ്രാഥമിക അന്വേഷണത്തിൽ വ്യക്തമായി.
പതിവായി ഡയാലിസിസിനു ആശുപത്രിയിലെത്തുന്ന വൃക്ക രോഗിയുമായി നഴ്‌സ് വില്യംസ് അടുപ്പത്തിലാകുകയും അത് പ്രണയബന്ധത്തിലേക്കെത്തുകയുമായിരുന്നു.രോഗിയുമായി നഴ്‌സ് വില്യംസ് ബന്ധം സ്ഥാപിച്ചതറിഞ്ഞ സഹപ്രവർത്തകരടക്കമുള്ളവർ അടുപ്പം അവസാനിപ്പിക്കണമെന്ന് മുന്നറിയിപ്പ് നൽകിയിരുന്നു.നിർദേശങ്ങളും മുന്നറിയിപ്പുകളും നൽകിയെങ്കിലും ഇയാളുമായുള്ള വഴിവിട്ട ബന്ധം നഴ്‌സ് വില്യംസ് തുടരുകയായിരുന്നു.
സംഭവദിവസം രാത്രി ആശുപത്രിയുടെ പാർക്കിംഗ് ഗ്രൗണ്ടിൽ ഒരു കാറിലാണ് രോഗിയുടെ മൃതദേഹം കണ്ടെത്തിയത്.കാറിൽ വസ്ത്രങ്ങൾ പാതി അഴിച്ചിട്ട അവസ്ഥയിലായിരുന്നു രോഗി.വിശദമായ പരിശോധനയിൽ ലൈംഗികബന്ധത്തിനിടെ ഹൃദയാഘാതത്തെ തുടർന്ന് മരണം സംഭവിച്ചതെന്ന് വ്യക്തമായി. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് രോഗിക്കൊപ്പം കാറിലുണ്ടായിരുന്നത് നഴ്‌സ് വില്യംസ് ആണെന്ന് വ്യക്തമായത്.ജീവനുണ്ടായിരുന്ന രോഗിയെ ആശുപത്രിയിൽ എത്തിക്കാൻ ആംബുലൻസ് വിളിക്കാൻ സഹപ്രവർത്തകർ ആവശ്യപ്പെട്ടെങ്കിലും വില്യംസ് എതിർത്തു. ആശുപത്രിയിൽ എത്തിക്കാൻ വൈകിയതാണ് മരണകാരണമെന്ന് റിപ്പോർട്ടുണ്ട്.
രോഗിയുടെ മരണത്തിൽ വില്യംസ് ആരോപണങ്ങൾ നിഷേധിച്ചിരുന്നു. ആരോഗ്യസ്ഥിതി മോശമാണെന്നും സുഖമില്ലെന്നും സന്ദേശം കിട്ടിയതോടെയാണ് കാറിന് സമീപത്തേക്ക് അദ്ദേഹത്തെ കാണാൻ പോയത്.കാറിന്റെ പിൻഭാഗത്ത് മുക്കാൽ മണിക്കൂറോളം ഞങ്ങൾ സംസാരിച്ചിരിക്കുകയായിരുന്നു എന്നാണ് വില്യംസ് ആദ്യം മൊഴി നൽകിയത്.അന്വേഷണ സംഘത്തിന്റെ വിശദമായ ചോദ്യം ചെയ്യലിൽ വില്യംസ് കുറ്റസമ്മതം നടത്തി.കാറിൽ രോഗിയുമായി ലൈംഗികബന്ധത്തിൽ ഏർപ്പെടുന്നതിടെ ഇയാൾ കുഴഞ്ഞുവീഴുകയായിരുന്നുവെന്നും രോഗിയുമായി മാസങ്ങളായി തനിക്ക് അടുപ്പമുണ്ടായിരുന്നുവെന്നും അവർ തുറന്നു പറഞ്ഞു.
ഇതോടെ വില്യംസിനെ ജോലിയിൽ നിന്നും പുറത്താക്കിക്കൊണ്ട് ആശുപത്രി അധികൃതർ നടപടി സ്വീകരിച്ചു.തൊഴിലിൻ്റെ ധാർമികതയും അടിസ്ഥാനമൂല്യവും കാത്തുസൂക്ഷിക്കുന്നതിൽ വില്യംസ് പരാജയപ്പെട്ടുവെന്നും നഴ്സായി വില്യംസ് ആശുപത്രിയിൽ തുടരുന്നതും അതിന് അനുവാദം നൽകുന്നതും തൊഴിലിലുള്ള പൊതുജനവിശ്വാസം തകർക്കുമെന്നും ആശുപത്രി അധികൃതർ വ്യക്തമാക്കി.