ബലാത്സംഗ കേസ് പ്രതിയുടെ മർദ്ദനം; പൊലീസുകാരന്റെ പല്ലൊടിഞ്ഞു

പൊലീസുകാരന് നേരെ പ്രതിയുടെ മർദ്ദനം. ഇടുക്കി തൊടുപുഴയിലാണ് പൊലീസുകാരനെതിരെ ബലാത്സംഗ കേസ് പ്രതിയുടെ ആക്രമണം നടന്നത്. ആക്രമത്തിൽ പൊലീസുകാരന്റെ പല്ലൊടിഞ്ഞു.ഭക്ഷണം കഴിക്കാൻ വിലങ്ങഴിച്ചപ്പോഴാണ് പ്രതിയുടെ ആക്രമണം ഉണ്ടായത്. പൊലീസിനെ ഉപദ്രവിച്ചത് 15 കാരിയെ ബലാത്സംഗം ചെയ്‌ത കേസിലെ പ്രതിയാണ്. പ്രതി അഭിജിത്താണ് ഉപദ്രവിച്ചത്. പൊലീസ് തുടർ അന്വേഷണം ആരംഭിച്ചു.

അതേസമയം നാദാപുരത്ത് ഡോക്ടര്‍ക്ക് നേരെ കയ്യേറ്റം. നാദാപുരം ഗവണ്‍മെന്റ് താലൂക്ക് ആശുപത്രിയില്‍ കാഷ്വാലിറ്റി ഡ്യൂട്ടിയിലുണ്ടായിരുന്ന ചാലക്കുടി സ്വദേശി ഡോ. ഭരത് കൃഷ്ണയ്ക്ക് നേരെയാണ് കയ്യേറ്റമുണ്ടായത്. പ്രതി ഓടി രക്ഷപ്പെട്ടതായി പൊലീസ് പറഞ്ഞു.

ഇന്നലെ രാത്രി 12 മണിയോടെയായിരുന്നു സംഭവം. ഡോക്ടറുടെ കോളറില്‍ കയറി പിടിക്കുകയായിരുന്നു. സംഭവത്തില്‍ നാദാപുരം പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തു. സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചാണ് അന്വേഷണം നടക്കുന്നത്