വെറും വയറു വേദന, ഡോക്ടറെ കാണാനെത്തിയ യുവതി ആശുപത്രി ശുചിമുറിയിൽ പ്രസവിച്ചു

തൃശൂർ : ഗർഭിണിയായിരുന്നു എന്ന് പ്രസവിച്ച യുവതിക്കോ യുവതിയുടെ കുടുംബത്തിനോ അറിയില്ല.വയറ് വേദനയ്ക്ക് ചികിത്സ തേടി ചാവക്കാട് താലൂക്ക് ആശുപത്രിയിലെത്തിയ യുവതി പരിശോധനയ്ക്ക് സാമ്പിളുകൾ ശേഖരിക്കാൻ ശുചിമുറയിൽ എത്തിയപ്പോഴാണ് പ്രസവം നടന്നത്.

യുവതിയും ഭർത്താവും ചേർന്നായിരുന്നു വയറു വേദനയ്ക്ക് ചികിത്സ തേടി ചാവക്കാട് താലൂക്ക് ആശുപത്രിയിൽ എത്തിയത്. യുവതിക്ക് തനിക്ക് ഗര്‍ഭമുള്ള കാര്യം അറിയില്ലെന്നാണ് യുവതിയും കുടുംബവും പറയുന്നത്. വിവാഹം കഴിഞ്ഞു എട്ട് വര്‍ഷമായിട്ടും ദമ്പതികൾക്ക് കുട്ടികള്‍ ഇല്ല.29കാരിയായ യുവതി ഡോക്ടറുടെ നിർദ്ദേശമനുസരിച്ചു ലാബ് പരിശോധനയ്ക്ക് സാമ്പിളുകൾ ശേഖരിക്കാൻ ശുചിമുറിയിൽ പോയപ്പോഴാണ് പ്രസവം നടക്കുന്നത്.

പ്രസവ വിവരമറിഞ്ഞ ഉടനെ ആശുപത്രി ജീവനക്കാരും ഡോക്ടര്‍മാരും അമ്മയ്ക്കും കുഞ്ഞിനും വേണ്ട അടിയന്തിര പരിചരണങ്ങള്‍ നല്‍കി. അമ്മയും കുഞ്ഞും ആരോഗ്യത്തോടെ ഇരിക്കുന്നതായി ആശുപത്രി അധികൃതര്‍ അറിയിച്ചു. 2.90 കിലോ ഭാരമുള്ള പൂര്‍ണ്ണ വളര്‍ച്ചയെത്തിയ കുഞ്ഞിനെയാണ് യുവതി പ്രസവിച്ചത്.