സർക്കാർ ജീവനക്കാർ ട്യൂഷനെടുക്കുന്നതും കോച്ചിങ് സെന്‍റർ നടത്തുന്നതും വിലക്കി സർവീസ് റൂൾ ഭേദഗതി ചെയ്തു

തിരുവനന്തപുരം: സംസ്ഥാന സർക്കാർ ജീവനക്കാർ ട്യൂഷനെടുക്കുന്നതും കോച്ചിങ് സെന്‍റർ നടത്തുന്നതും വിലക്കി സർവീസ് റൂൾ ഭേദഗതി ചെയ്തു. ജോലിയുടെ ഇടവേളകളിൽ സർക്കാർ ജീവനക്കാ പരാതി ലഭിച്ചതിനെത്തുടർന്നാണ് ഇക്കാര്യത്തിൽ കർശന നടപടിയുമായി സർക്കാർ രംഗത്തെത്തിയത്.

2020ൽ ഇക്കാര്യം ചൂണ്ടിക്കാട്ടി ഭരണപരിഷ്ക്കാര വകുപ്പ് സർക്കുലർ ഇറക്കിയിരുന്നു. ഈ സർക്കുലറിന് നിയമപരമായ അംഗീകാരം നൽകുന്നതിനാണ് ഇപ്പോൾ കെഎസ്ആർ ഭേദഗതി വരുത്തി വിജ്ഞാപനം ഇറക്കിയത്.പ്രതിഫലം കൈപ്പറ്റി സർക്കാർ ജീവനക്കാർ സ്വകാര്യ ട്യൂഷൻ ക്ലാസുകളെടുക്കുന്നതായി വിജിലൻസ് അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു. വിജിലൻസ് ഡയറക്ടർക്ക് ഇതുസംബന്ധിച്ച് നിരവധി പരാതികൾ ലഭിച്ചിട്ടുണ്ട്.

18ൽ തിരുവനന്തപുരം, കൊല്ലം, എറണാകുളം, പത്തനംതിട്ട, കോട്ടയം, ആലപ്പുഴ, തൃശൂർ, പാലക്കാട്, കോഴിക്കോട് ജില്ലകളിൽ ഇതുസംബന്ധിച്ച് പരിശോധനകൾ നടന്നിരുന്നു. അധ്യാപകരും കെഎസ്ആർടിസി കണ്ടക്ടർമാരും ട്യൂഷനെടുക്കുന്നതായി അന്വേഷണത്തി. വ്യക്തമായിരുന്നു. ട്യൂഷനെടുക്കുന്നതായോ കോച്ചിങ് സെന്‍റർ നടത്തുന്നതായോ കണ്ടെത്തിയാൽ വകുപ്പുതല അന്വേഷണത്തിന് ശേഷം കർശന നടപടി എടുക്കും