കൊച്ചി : അങ്കമാലി മൂക്കന്നുരിൽ എം.എ ജി.ജെ ആശുപത്രിക്കുള്ളിൽ രോഗിയായ അമ്മയ്ക്ക് കൂട്ടിരിക്കാൻ വന്ന മകളെ ആൺസുഹൃത്ത് കുത്തിക്കൊന്നു. 40കാരിയായ ലിജിയാണ് മുൻ സുഹൃത്തിന്റെ കുത്തേറ്റ് മരിച്ചത്.പ്രതി മഹേഷിനെ പോലീസ് അറസ്റ്റ് ചെയ്തു.
മുൻ സുഹൃത്തായ പ്രതി മഹേഷ്. ലിജിയെ കാണാനായിട്ടാണ് ആശുപത്രിയിൽ എത്തിയത്. പിന്നീട് ഇരുവരും തമ്മിൽ ആശുപത്രിയിൽ വെച്ച് വാക്കേറ്റവും വഴക്കുമുണ്ടായി. മഹേഷ് കൈയ്യിൽ കരുതി കത്തിയെടുത്ത ലിജിയെ കുത്തി. നിരവധിത്തവണയാണ് മഹേഷ് കുത്തിയത്.ആക്രമണത്തിൽ നിന്നും ഓടിരക്ഷപ്പെടാൻ ശ്രമിച്ച ലിജിയെ പ്രതി പിന്തുടർന്ന് കുത്തിവീഴ്ത്തുകയായിരുന്നുവെന്ന് ദൃസാക്ഷികൾ പറഞ്ഞു.
ലിജിയുടെ നിലവിളി കേട്ട് ഓടിയെത്തിയ ആശുപത്രി ജീവനക്കാരും മറ്റുള്ളവരും തടയാൻ ശ്രമിച്ചെങ്കിലും മഹേഷ് അവർക്ക് നേരെ കത്തിവീശിയ മഹേഷിനെ സുരക്ഷ ജീവനക്കാരും ആശുപത്രിയിലുണ്ടായിരുന്ന മറ്റുള്ളവരും ചേർന്ന് കീഴ്പ്പെടുത്തി പോലീസിനെ ഏൽപ്പിക്കുകയായിരുന്നു.