ലണ്ടന്‍: അന്താരാഷ്ട്ര ചലച്ചിത്ര നിരൂപകന്‍ ഡെറിക് മാല്‍ക്കം അന്തരിച്ചു. തൊണ്ണൂറ്റിയൊന്ന് വയസായിരുന്നു. ഡീലിലെ അദ്ദേഹത്തിന്റെ സ്വവസതിയിൽ വച്ചായിരുന്നു അന്ത്യം. ഗാർഡിയനിലും ഈവനിംഗ് സ്റ്റാൻഡേർഡിലും ചലച്ചിത്ര നിരൂപകനായിരുന്നു.
അടൂർ ഗോപാലകൃഷ്ണന്റെ എലിപ്പത്തായം ഉൾപ്പെടെയുള്ള സിനിമകളെ ലോകവേദികളിൽ ശ്രദ്ധേയമാക്കിയതിൽ ഡെറക് മാൽകത്തിന്റെ നിരൂപണങ്ങൾക്ക് വലിയ പങ്കുണ്ട്.ഇന്ത്യൻ സിനിമയോട് പ്രത്യേകിച്ചും ബംഗാളി, മലയാളം സിനിമകളോട് അതീവ താൽപര്യം കാട്ടിയിരുന്ന ഡെറിക് മാല്‍ക്കം ഇന്റർനാഷണൽ ഫെഡറേഷൻ ഓഫ് ഫിലിം ക്രിട്ടിക്സ് ഓണററി പ്രസിഡന്റായും പ്രവർത്തിച്ചിട്ടുണ്ട്.
1970 തിൽ തുടങ്ങി 1999 വരെ ഗാർഡിയൻ പത്രത്തിൽ എഴുതിയിരുന്ന ചലച്ചിത്ര പംക്തി ശ്രദ്ധേയമായിരുന്നു. പ്രധാന കൃതികൾ എ സെഞ്ച്വറി ഓഫ് ഫിലിംസ്, ബോളിവുഡ് : പോപ്പുലർ ഇന്ത്യൻ സിനിമ തുടങ്ങിയവയാണ്..ഓർമ്മക്കുറിപ്പുകൾ അടങ്ങിയ ഫാമിലി സീക്രട്ട്സ് എന്ന അദ്ദേഹത്തിന്റെ പുസ്തകത്തിൽ അമ്മയുടെ കാമുകനെ അച്ഛൻ വെടിവച്ചു കൊന്നതുൾപ്പെടെയുള്ള കുടുംബ കഥകളുണ്ട്.
ഹൃദയ, ശ്വാസകോശസംബന്ധമായ രോഗങ്ങൾ അലട്ടിയിരുന്ന ഡെറിക് മാല്‍ക്കം 91 മത്തെ വയസ്സിലായിരുന്നു,