സ്റ്റാലിൻ മന്ത്രിസഭയിലെ രണ്ടാമത്തെ മന്ത്രിയും ഇഡി കസ്റ്റഡിയിൽ

ചെന്നൈ: തമിഴ്‌നാട്ടിൽ വീണ്ടും മന്ത്രിയെ അറസ്റ്റ് ചെയ്ത് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്.സ്റ്റാലിൻ മന്ത്രിസഭയിലെ രണ്ടാമത്തെ മന്ത്രിയായ പൊൻമുടിയെ ഇഡി കസ്റ്റഡിയിൽ എടുത്തു.അനധീകൃതമായി ക്വാറി ലൈസൻസ് നൽകിയെന്ന കേസിലാണ് നടപടി. 13 മണിക്കൂർ നീണ്ട റെയ്‌ഡ്‌ന് ശേഷമാണ് തമിഴ്‌നാട് ഉന്നത വിദ്യാഭ്യാസമന്ത്രി പൊൻമുടിയെ അറസ്റ്റ് ചെയ്തത്.

2006ൽ മന്ത്രിയായിരിക്കെ മകനും സുഹൃത്തുക്കൾക്കും അനധികൃതമായി ക്വാറി ലൈസൻസ് അനുവദിച്ചെന്നാണ് കേസ്.പൊൻമുടിയുടെ വീടുകളിൽ നടന്ന റെയിഡിൽ കണക്കിൽപെടാത്ത 70 ലക്ഷം രൂപയും ലക്ഷങ്ങൾ മൂല്യമുള്ള വിദേശനാണ്യ ശേഖരവും കണ്ടെത്തിയതായാണ് റിപ്പോർട്ട്.വിദേശത്തെ കള്ളപ്പണ നിക്ഷേപത്തിൽ ഇഡി അന്വേഷണം നേരിടുന്ന മകനും ലോക്സഭാ എംപിയുമായ ഗൗതം ശിഖാമണിയുടെ വസതികളിലും പരിശോധനയുണ്ടായിരുന്നു.

വി സെന്തിൽ ബാലാജിയുടെ അറസ്റ്റിന് പിന്നാലെയാണ് ഡിഎംകെ മന്ത്രിസഭയിലെ മറ്റൊരു മന്ത്രിയെ കൂടി അറസ്റ്റ് ചെയ്യുന്നത്. പ്രതിപക്ഷ ഐക്യം തകർക്കാനുള്ള ബിജെപി യുടെ ഏതു ശ്രമവും ഡിഎംകെ നേരിടുക തന്നെ ചെയ്യുമെന്ന് മുഖ്യമന്ത്രി സ്റ്റാലിൻ പ്രതികരിച്ചു.ഇഡിയുടേത് നാടകമാണെന്നും ജനം എല്ലാം കാണുന്നുണ്ടെന്നും ജനങ്ങളുടെ ശ്രദ്ധതിരിക്കാനുള്ള ബിജെപിയുടെ തന്ത്രമാണിതെന്നും മുഖ്യമന്ത്രി സ്റ്റാലിൻ പറഞ്ഞു.