ബിജെപി നേതാവിന്റെ ന​ഗ്നത പ്രദർശനം,അന്വേഷണത്തിന് ഉത്തരവിട്ട് ദേവേന്ദ്ര ഫഡ്‌നാവിസ്

മുംബൈ: നഗ്നതാ പ്രദർശന വിവാദത്തിൽ കുരുങ്ങി മഹാരാഷ്ട്രയിലെ മുതിർന്ന ബിജെപി നേതാവും മുൻ എംപിയുമായ കിരിത് സോമയ്യ.നഗ്നതാ പ്രദർശനത്തിനൊപ്പം ബിജെപി നേതാവ് അശ്ലീല സംഭാഷണം നടത്തുന്നതിന്റെ വീഡിയോ പുറത്തു വിട്ടത് ഒരു മറാഠി വാർത്താ ചാനലാണ്.കോൺഗ്രസ് നേതാക്കൾക്ക് പുറമെ, ശിവസേന ഉദ്ധവ് പക്ഷവും കടുത്ത ഭാഷയിലുള്ള വിമർശനമാണ് ഉന്നയിച്ചിരിക്കുന്നത്.

ബിജെപിയുടെ യഥാർത്ഥമുഖമാണ് ഇതിലൂടെ പുറത്തുവന്നത് എന്ന് പ്രതിപക്ഷ നേതാക്കൾ അഭിപ്രായപ്പെട്ടു.പ്രതിപക്ഷ പാർട്ടികൾ ചൊവ്വാഴ്ച വീഡിയോ വിഷയം സംസ്ഥാന നിയമസഭയുടെ ഉപരിസഭയിൽ അവതരിപ്പിച്ചതിന് പിന്നാലെ, മഹാരാഷ്ട്ര ഉപമുഖ്യമന്ത്രിയും ബിജെപി നേതാവുമായ ദേവേന്ദ്ര ഫഡ്‌നാവിസ് വിഷയത്തിൽ ഉന്നതതല അന്വേഷണം ഉറപ്പ് നൽകി.കിരിത് സോമയ്യ നിരവധി എംഎൽഎമാരേയും എംപിമാരേയും ബ്ലാക് മെയിൽ ചെയ്തിട്ടുണ്ടെന്നും അതിനുള്ള തിരിച്ചടിയാണ് ഈ വീഡിയോ എന്നും കോൺഗ്രസ് എംഎൽഎ യശോമതി ഠാക്കൂർ പറഞ്ഞു.

വീഡിയോ ചോർന്നതിന് പിന്നാലെ ‘ഇനിയും വരാനുണ്ട്, കാത്തിരുന്ന് കാണാം’ എന്ന മുന്നറിയിപ്പുമായി ശിവസേന ഉദ്ധവ് പക്ഷം നേതാവ് സഞ്ജയ് റാവത്തും രംഗത്തുവന്നു.സ്ത്രീ സുരക്ഷയേക്കുറിച്ച് ബിജെപി നേതാക്കൾക്ക് എന്താണ് ഇനി പറയാനുള്ളത് എന്ന് കോൺഗ്രസ് നേതാവ് വർഷ ഗൊയ്ഗ്വാദ് ചോദിച്ചു. കൂടുതൽ വീഡിയോ ഉണ്ടെന്ന് അവകാശപ്പെട്ട് ചാനലും രംഗത്തുവന്നിട്ടുണ്ട്.