രാത്രി സ്കൂട്ടറിൽ പോയ നഴ്സിനെ കടന്നു പിടിച്ച പ്രതിയെ കണ്ടെത്താൻ പൊലീസിന്റെ റൂട്ട് മാപ്പ്

തൊടുപുഴ: ജോലി കഴിഞ്ഞ് രാത്രി വീട്ടിലേക്ക് സ്കൂട്ടറിൽ മടങ്ങിയ നഴ്‌സിനെ ബൈക്കിൽ പിന്തുടർന്ന് കടന്നു പിടിച്ച സംഭവത്തിൽ രണ്ട് ദിവസമായിട്ടും പ്രതിയെ കണ്ടെത്താനാകാത്തത് പൊലീസിനെ കുഴയ്ക്കുന്നു.സ്കൂട്ടറിനെ പിന്തുടർന്ന വാഹനത്തിന്റെ സിസിടിവി ദൃശ്യങ്ങൾ വ്യക്തമല്ലാത്തതാണ് കാരണം.

നഗരത്തിലെ സ്വകാര്യ ആശുപത്രിയിലെ ജോലി കഴിഞ്ഞ് വ്യാഴാഴ്ച രാത്രി 8.30 ന് വീട്ടിലേക്ക് പോകും വഴി തൊടുപുഴ വണ്ണപ്പുറത്തുവെച്ച്‌ തിരിയാൻ സ്കൂട്ടർ വേഗം കുറച്ചപ്പോൾ പിന്നാലെ ബൈക്കിലെത്തിയ അക്രമി യുവതിയെ കടന്നു പിടിക്കുകയായിരുന്നു. യുവതി ഒച്ച വച്ചതോടെ പ്രതി കടന്നുകളഞ്ഞു.കൂടുതൽ സിസിടിവിദൃശ്യങ്ങൾ പരിശോധിക്കുന്ന പോലീസ് അക്രമി എത്തിയ വഴിയുടെ റൂട്ട് മാപ്പ് തയാറാക്കുന്നു.