മൈക്ക് വിവാദം, നടപടി വേണ്ടെന്ന് പോലീസിനോട് മുഖ്യമന്ത്രി

തിരുവനന്തപുരം: മൈക്ക് വിവാദത്തിൽ തുടർ നടപടികൾ പാടില്ലെന്ന് മുഖ്യമന്ത്രി പോലീസിന്  നിർദ്ദേശം നൽകി.കെപിസിസി സംഘടിപ്പിച്ച ഉമ്മൻ ചാണ്ടി അനുസ്മരണ പരിപാടിയിലാണ് മുഖ്യമന്ത്രി പിണറായി വിജയൻ പ്രസം​ഗിക്കവേ മൈക്ക് തടസപ്പെട്ടത്.കന്റോൺമെന്റ് പോലീസ് സ്വമേധയ കേസെടുത്തിരുന്നു.

മുഖ്യമന്ത്രി സംസാരിക്കുന്നതിനിടെ മൈക്ക് തടസപ്പെട്ടത് മനപ്പൂർവമാണോ അതോ സാങ്കേതിക പ്രശ്നമാണോ എന്ന കാര്യത്തിൽ പരിശോധന നടത്താനായി മൈക്ക്, ആംബ്ലിഫയർ, വയർ എന്നിവ പോലീസ് കസ്റ്റഡിയിൽ എടുത്തിരുന്നു.പരിശോധനയ്ക്ക് ശേഷം മൈക്ക്, ആംബ്ലിഫയർ, വയർ എന്നിവ വിട്ട് നൽകുമെന്ന് പോലീസ് വ്യക്തമാക്കി.

എന്നാൽ  അട്ടിമറിയാണെന്ന് കരുതുന്നില്ലെന്നും സാങ്കേതിക തകരാറാകാമെന്നും ഡിസിപി വ്യക്തമാക്കി.കേസെടുത്തു മണിക്കൂറുകൾക്കുള്ളിൽ തുടർ നടപടികൾ വേണ്ടെന്നു മുഖ്യമന്ത്രി തന്നെ നിർദ്ദേശം നൽകി .