പുതിയ മദ്യനയത്തിന് മന്ത്രിസഭ അംഗീകാരം നൽകി

തിരുവനന്തപുരം: പുതിയ മദ്യനയത്തിന് മന്ത്രിസഭ അംഗീകാരം നൽകി.കള്ളുഷാപ്പുകൾക്ക് സ്റ്റാർ പദവി,ബാർ ലൈസൻസിന് ഫീസ് വർദ്ധന തുടങ്ങിയ നിർദേശങ്ങൾ അടങ്ങിയ പുതിയ മദ്യനയത്തിന് മന്ത്രിസഭ അംഗീകാരം നൽകി. ബാർ ലൈസൻസ് ഫീസിൽ അഞ്ച് ലക്ഷം രൂപ  വർദ്ധിപ്പിച്ചു.നിലവിൽ 30 ലക്ഷം രൂപയാണ് ബാർ ലൈസൻസിന് ഫീസ്.

സംസ്ഥാനത്തെ കള്ളു ഷാപ്പുകൾക്ക് ബാറുകളുടേതിന് സമാനമായി നക്ഷത്ര പദവി നൽകാനും സംസ്ഥാനത്ത് മദ്യ ഉൽപ്പാദനം കൂട്ടാനും നിർദേശമുണ്ട്.ഒന്നാം തീയതി ഡ്രൈഡേ മാറ്റമില്ലാതെ തുടരും. ഒന്നാം തീയതി ഡ്രൈഡേ ഒഴിവാക്കുന്നതിനെ തൊഴിലാളി സംഘടനകൾ എതിർത്തിരുന്നു.കള്ളുഷാപ്പുകളുടെ നിലവാരവും സൌകര്യങ്ങളും വിലയിരുത്തി സ്റ്റാർ പദവി നൽകും.