ഒന്നര വർഷം മുൻപ് കാണാതായ നൗഷാദിനെ കണ്ടെത്തി

തൊടുപുഴ: ഒന്നര വർഷമായി പത്തനംതിട്ട് പരുത്തിപ്പാറയിൽ നിന്ന് കാണാതായ നൗഷാദിനെ ഒടുവിൽ തൊടുപുഴയിൽ നിന്നും കണ്ടെത്തി.പേടിച്ചിട്ടാണ് താൻ വീട്ടിൽ നിന്നും പോയതെന്നും ഇനി അങ്ങോട്ടില്ലെന്നും നൗഷാദ് പറഞ്ഞു. തൊടുപുഴ ഡിവൈഎസ്പി ഒഫീസിലെ ജെയ്മോൻ എന്ന പോലീസ് ഉദ്യോഗസ്ഥനാണ് നൗഷാദിനെ കണ്ടെത്തിയത്.

കഴിഞ്ഞ ഒന്നര വർഷമായി നൗഷാദിനെ കാണാനില്ലായിരുന്നു. ഭാര്യ അഫ്‌സാനയുമായി പ്രശ്നങ്ങളുണ്ടായെന്നും ഭാര്യയെ പേടിയാണെന്നും ഭാര്യക്ക് മാനസിക പ്രശ്നമുണ്ടാവാം എന്നും നൗഷാദ് പറഞ്ഞു .തൊമ്മൻ കുത്ത് കുഴിമറ്റം എന്ന സ്ഥലത്തായിരുന്നു നൗഷാദ് ഉണ്ടായിരുന്നത്.അവിടെ ഒരു പറമ്പിൽ ജോലി ചെയ്യുകയായിരുന്നു.

നൗഷാദ് താമസിച്ചിരുന്ന പ്രദേശത്ത് കറൻറോ മറ്റ് സംവിധാനങ്ങളോ ഇല്ലാതിരുന്നത് കൊണ്ട് തന്നെ പോലീസ് അന്വേഷിക്കുന്ന വിവരം നൗഷാദ് അറിഞ്ഞിരുന്നില്ല.രാവിലെ പത്രത്തിലാണ് തന്നെ തിരയുന്ന വാർത്ത വായിച്ചത്. ഏത് വിധേനെയും നൗഷാദിനെ കണ്ടെത്തുമെന്ന് തനിക്ക് അറിയാമെന്ന് പോലീസിനോട് അഫ്‌സാന പറഞ്ഞിരുന്നു.