അണ്ണാത്തിന് ശേഷം ഞാൻ കേട്ട കഥകളെല്ലാം ബാഷയോ അണ്ണാമലൈയോ ആയിരുന്നു.” ജയിലര്‍ ” ആശയം ഇഷ്ടമായി.രജനികാന്ത്

ചെന്നൈ:ആരാധകരുടെയും സിനിമാ പ്രേമികളും സിനിമയുടെ അണിയറപ്രവർത്തകരും നിറഞ്ഞ ചടങ്ങില്‍ രജനികാന്ത് നായകനായ” ജയിലര്‍ “ന്റെ ഓഡിയോ ലോഞ്ച് ചടങ്ങ് ചെന്നൈയില്‍ നടന്നു. ” ജയിലര്‍ ” ൽ എത്തിയതിനെ കുറിച്ച് രജനി കാന്ത് തന്റെ പ്രസംഗത്തിൽ വ്യക്തമാക്കി.

Super star rajinikanth in jailer audio launch date nelson sun pictures  aniruth – Tamil News

” അണ്ണാത്തിന് ശേഷം ഞാൻ ഒരുപാട് കഥകൾ കേട്ടിരുന്നു. എന്നാല്‍ എല്ലാം ബാഷയോ അണ്ണാമലൈയോ പോലെയായിരുന്നു. അതിനാല്‍ പല സ്ക്രിപ്റ്റുകളും ഞാൻ നിരസിച്ചു, എനിക്ക് മടുപ്പ് തോന്നി സ്ക്രിപ്റ്റുകൾ കേൾക്കുന്നത് നിർത്തിയിരുന്നു. എന്നാല്‍ നെല്‍സന്‍റെ ആശയം ഇഷ്ടമായി”. നെൽസന്‍റെ മുന്‍ ചിത്രം ബീസ്റ്റ് വളരെ മോശം അഭിപ്രായം ഉണ്ടാക്കി. ഇതോടെ ജയിലറിന്‍റെ സംവിധായക സ്ഥാനത്ത് നിന്നും നെല്‍സണെ മാറ്റണം എന്ന രീതിയില്‍ ക്യാംപെയിന്‍ തന്നെ നടന്നു.

വിവാദം ഉയര്‍ന്നപ്പോള്‍ ഞങ്ങൾ സൺ പിക്‌ചേഴ്‌സിൽ ഒരു ഇന്റേണൽ മീറ്റിംഗ് നടത്തിയിരുന്നു, അവിടെ ബീസ്റ്റിന് ധാരാളം നെഗറ്റീവ് റിവ്യൂകൾ ഉണ്ടായിട്ടും ചിത്രം വിതരണക്കാർക്ക് പണം നഷ്‌ടപ്പെടുത്തിയിട്ടില്ലെന്ന് കണ്ടെത്തി. ഇതോടെ ജയിലര്‍ ഓണായി.ഞാനും നെൽസണും ഉള്ള ജയിലർ പ്രൊമോഷണൽ സ്റ്റില്ലാക്കി മാറ്റി എല്ലാ അഭ്യൂഹങ്ങൾക്കും വിരാമമിട്ടു.

Rajinikanth Nelson Dilipkumar Jailer Movie Audio Launch Update | Jailer  audio launch ஜெய்லர் படத்தின் ஆடியோ லான்ச் எப்போது வெளியான தகவல் | News in  Tamil

സൂപ്പര്‍സ്റ്റാര്‍ എന്ന പട്ടം എപ്പോഴും പ്രശ്നമാണ്. വര്‍ഷങ്ങള്‍ക്ക് മുന്‍പ് തന്നെ സൂപ്പര്‍സ്റ്റാര്‍ എന്ന പദവി ഞാന്‍ നീക്കാന്‍ പറഞ്ഞു. എന്നാല്‍ രജനി പേടിച്ചുവെന്നാണ് പലരും പറഞ്ഞ് പരത്തിയത്. ഞാന്‍ ഭയക്കുന്നത് രണ്ടുപേരെയാണ് ഒന്ന് ദൈവം, രണ്ട് നല്ല മനുഷ്യര്‍. നല്ല മനുഷ്യര്‍ നമ്മെ ശപിച്ചാല്‍ അത് ദുരന്തമാണ്.

പക്ഷികളുടെ കൂട്ടത്തില്‍ കാക്ക എല്ലാവരെയും ശല്യപ്പെടുത്തും. പരുന്ത് അത്തരത്തില്‍ ചെയ്യില്ല. കാക്ക പരുന്തിനെപ്പോലും ശല്യപ്പെടുത്തും. എന്നാല്‍ പരുന്ത് അതിന് പ്രതികരിക്കാതെ ഉയരത്തില്‍ പറക്കും. കാക്കയ്ക്ക് ആ ഉയരത്തില്‍ എത്താന്‍ കഴിയില്ല. ഞാന്‍ ഇത് പറഞ്ഞാല്‍ ഉദ്ദേശിച്ചത് ഇന്നയാളെയാണ് എന്ന് പറഞ്ഞ് സോഷ്യല്‍ മീഡിയയില്‍ പോസ്റ്റുകള്‍ വരും. കുരയ്ക്കാത്ത നായകളും, കുറ്റം പറയാത്ത നാവുകളും ഉണ്ടാകില്ല. അത് രണ്ടും നമ്മുടെ നാട്ടില്‍ ഉണ്ടാകാത്ത സ്ഥലങ്ങളും കാണില്ല.നമ്മള്‍ നമ്മുടെ പണിയുമായി മുന്നോട്ട് പോകണം.

Jailer audio launch: Tamannaah rehearses 'Kaavaalaa' moves in BTS video -  India Today

കാവാല ഗാനം എടുക്കുമ്പോള്‍ എന്‍റെ ആറ് ദിവസത്തെ ഡേറ്റാണ് വാങ്ങിയത് എന്നാല്‍ എന്നെ മൂന്ന് ദിവസവും ഷൂട്ടിന് വിളിച്ചില്ല. അതോടെ ഞാന്‍ അണിയറക്കാരെ വിളിച്ച് ചോദിച്ചു. എനിക്ക് ഒരു ഷോട്ട് മാത്രമേ ഉള്ളൂവെന്നാണ് മറുപടി നല്‍കിയത്. അത് ട്രോളായെങ്കിലും ആ ഗാനം തമന്നയും അതിന്‍റെ ഡാന്‍സ് മാസ്റ്ററും വേറെ ലെവലാക്കി മാറ്റി.

എന്തൊരു മനുഷ്യന്‍, മഹാ നടനാണ് മോഹന്‍ലാല്‍. അദ്ദേഹം എന്നെ അദ്ഭുതപ്പെടുത്തി.” രജനീകാന്ത് പറഞ്ഞു.ആഘോഷ വേളയില്‍ മദ്യപിച്ചോ പക്ഷെ അത് ശീലമാക്കരുതെന്ന് സിനിമയില്‍ വരും മുന്‍പ് തന്‍റെ സഹോദരന്‍ ഉപദേശിച്ചത് രജനി പങ്കുവച്ചു. മദ്യപിച്ചതാണ് താന്‍ ജീവിതത്തില്‍ ചെയ്ത വലിയ തെറ്റ് എന്നും വേദയില്‍ രജനി പറഞ്ഞു.

Jailer gears up for grand audio launch! Tamil Movie, Music Reviews and News