27 ദിവസത്തിന് ശേഷം വാണിജ്യ വാതക സിലിണ്ടർ വിലയിൽ കുറവ്

ന്യൂഡൽഹി : എൽപിജി സിലിണ്ടറുകളുടെ വിലയിൽ എണ്ണക്കമ്പനികൾ ഇളവ് നൽകി. ഇന്ന് മുതൽ 100 രൂപ കുറച്ചിരിക്കുകയാണ്. 19 കിലോഗ്രാം വാണിജ്യ എൽപിജി ഗ്യാസ് സിലിണ്ടറിന് നേരത്തെ 1780 രൂപയ്ക്ക് പകരം ഇപ്പോൾ 1680 രൂപ നൽകിയാൽ മതി.ഗാർഹിക ഗ്യാസ് സിലിണ്ടറുകളുടെ വിലയിൽ മാറ്റമില്ലാതെ തുടരുകയാണ്.

വാണിജ്യ ഗ്യാസ് സിലിണ്ടറിന്റെ പുതിയ നിരക്ക് ഇന്നുമുതലാണ് (ആഗസ്റ്റ് ഒന്ന്) നിലവിൽ വന്നത്.ഡൽഹി – 1680 രൂപ,കൊൽക്കത്ത – 1802.50 രൂപ,മുംബൈ – 1640.50 രൂപ,ചെന്നൈ 1852.50 രൂപ ഇതാണ് മെട്രോ നഗരത്തിലെ ഗ്യാസ് സിലിണ്ടറിന്റെ പുതിയ നിരക്ക്.

ജൂലൈ നാലിന് സിലിണ്ടറിന് ഏഴ് രൂപ വീതം കമ്പനികൾ വർധിപ്പിച്ചിരുന്നു. ജൂലൈക്ക് മുമ്പ് മാർച്ച്, ഏപ്രിൽ, മെയ്, ജൂൺ മാസങ്ങളിൽ സിലിണ്ടറുകളുടെ വില കുറച്ചിരുന്നു. 2023 മാർച്ച് ഒന്നിന് സിലിണ്ടറിന്റെ വില 2119.50 രൂപയായിരുന്നു. ശേഷം ഏപ്രിലിൽ 2028 രൂപയായും മേയിൽ 1856.50 രൂപയായും ജൂൺ ഒന്നിന് 1773 രൂപയായും കുറഞ്ഞു. എന്നാൽ ഇതിന് ശേഷമാണ് ജൂലൈയിൽ 7 രൂപ വർധിക്കുകയും ഡൽഹിയിൽ വാണിജ്യ വാതക സിലിണ്ടറിന്റെ വില 1780 രൂപയായി മാറിയത്.