കൊല്ലം: വിദേശവനിതയെ മദ്യം നൽകി ബോധംകെടുത്തി പീഡിപ്പിച്ച കേസില്‍ കരുനാഗപ്പള്ളിയില്‍ രണ്ടുപേര്‍ പിടിയില്‍.ചെറിയഴീക്കല്‍ സ്വദേശികളായ നിഖില്‍, ജയന് എന്നിവരാണ് പിടിയിലായത്.അമേരിക്കയിൽ നിന്ന് അമൃതപുരിയിലെത്തിയ 44കാരിയെയാണ് പീഡനത്തിനിരയാക്കിയത്.
ചൊവ്വാഴ്ച രാത്രിയാണ് നിഖിലിനേയും ജയനേയും പൊലീസ് പിടികൂടിയത്. അമൃതപുരി ആശ്രമത്തിന് സമീപമുള്ള ബീച്ചില്‍ ഇരിക്കുകയായിരുന്ന യുവതിയുമായി സൗഹൃദം സ്ഥാപിച്ച യുവാക്കള്‍ യുവതിയെ സിഗരറ്റ് വലിപ്പിക്കാൻ ശ്രമിച്ചു. അവര്‍ അത് വിസമ്മതിച്ചപ്പോള്‍ മദ്യകുപ്പി നല്കി പ്രലോഭിപ്പിച്ച് ബൈക്കില്‍ കയറ്റി. പിന്നീട് സമീപത്തെ ആളൊഴിഞ്ഞ വീട്ടിലെത്തിച്ച് പീഡിപ്പിക്കുകയായിരുന്നു. അമിതമായി മദ്യം നല്കി ബോധം നഷ്ടപ്പെടുത്തിയാണ് യുവതിയെ പീഡിപ്പിച്ചത്.
ആശ്രമത്തിലെത്തി അധികൃതരോട് വിവരം പറഞ്ഞ ഇവരെ ആശുപത്രിയിലെത്തിച്ചതിനു ശേഷം കരുനാഗപ്പള്ളി പോലീസ് സ്റ്റേഷനില്‍ പരാതി നല്കി.യുവതിയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ പൊലീസ് കേസെടുത്ത് പ്രതികളെ അറസ്റ്റ് ചെയ്യുകയായിരുന്നു