നൂറിലേറെ സിനിമകളിൽ തമിഴിൽ അഭിനയിച്ചു കൈലാസ് നാഥ്

അന്തരിച്ച സിനിമാ സീരിയൽ നടൻ കൈലാസ് നാഥ് ‘ഒരു തലൈ രാഗ’ത്തിലെ കഥാപാത്രമായ  ‘തുമ്പു’ എന്ന പേരിലാണ് തമിഴിൽ അറിയപ്പെട്ടത്.മലയാളത്തിൽ ശ്രീകുമാരൻ തമ്പിയുടെ ശിഷ്യനായിട്ടായിരുന്നു തുടക്കം. ‘മാളിക പണിയുന്നവർ’, ‘ആധിപത്യം’ തുടങ്ങിയ എട്ട് സിനിമകളിൽ തുടർച്ചയായി വേഷമിട്ടു. ‘ഏതോ ഒരു സ്വപ്ന’ത്തിലെ കൊച്ചുസ്വാമി പ്രേക്ഷകരുടെ ശ്രദ്ധ പിടിച്ചുപറ്റി.

ശ്രീകുമാരൻ തമ്പി നിർമ്മിച്ച് കൈലാസ് നാഥ്‌ സംവിധാനം ചെയ്ത സിനിമയാണ് . ‘ഇതു നല്ല തമാശ’.അഡയാർ ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിലെ പഠനത്തിന് മുമ്പ് 1974ൽ മെരിലാൻഡിന്റെ ‘വിടരുന്ന മൊട്ടുകളി’ ൽ സായ്‌കുമാർ  , അംബിക, രാധ, ഉർവശി, കൽപന എന്നിവർക്കൊപ്പം കൈലാസ് നാഥ് അഭിനയിച്ചിരുന്നു. നൂറിലേറെ സിനിമകളിൽ തമിഴിൽ അഭിനയിച്ച കൈലാസ് നാഥ് എംജിആർ ഒഴികെയുള്ള മിക്കവാറും എല്ലാ നായകന്മാരോടൊപ്പവും അഭിനയിച്ചിട്ടുണ്ട്. കൂടുതലും കോമഡി വേഷങ്ങളിലാണ് തിളങ്ങിയത്.

അഡയാർ ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിൽ പഠിക്കുമ്പോൾ രജനീകാന്തും ശ്രീനിവാസനും കൈലാസ് നാഥിന്റെ സീനിയേഴ്സ്. ആയിരുന്നു. ചിരഞ്ജീവി, നാസർ, ശങ്കർ, ശ്രീനാഥ് എന്നിവർ സഹപാഠികളും.രജനിയുടെ സ്റ്റൈൽ കണ്ട് പുറകെ കൂടിയായ കൈലാസ് നാഥിനോട് തന്റെ ഒരു പടത്തിലെങ്കിലും തന്നെ അഭിനയിപ്പിക്കുമെന്ന് അന്ന് രജനി പറഞ്ഞു. പിൽക്കാലത്ത് അത് സത്യമായി. രജനി അഭിനയിച്ച ‘വള്ളി’യിൽ കൈലാസ് നാഥിന് വേഷം ലഭിച്ചു.’ഒരു തലൈ രാഗ’ത്തിലെ കഥാപാത്രമായ . ‘തുമ്പു’ വിനെ ഹൃദയത്തിലേറ്റിയ തമിഴ് മക്കൾ തുമ്പു ഫാൻസ് അസോസിഷേനു പോലും രൂപം കൊടുത്തു.കെ ബാലചന്ദറിന്റെ ‘വാനമെ എല്ലാ’, ‘പാലവനൈ ചോല’ എന്നിവയിലെ വേഷങ്ങൾ കൈലാസ് നാഥിന്റെ ഏറെ ശ്രദ്ധിക്കപ്പെട്ട സിനിമകളാണ്