വേമ്പനാട്ടു കായലിനെ സംരക്ഷിക്കാൻ പ്രത്യേക പാക്കേജ് അനുവദിക്കണം,എ എം ആരിഫ് എം പി

ആലപ്പുഴ : വേമ്പനാട്ടു കായലിനെ സംരക്ഷിക്കാൻ ഗംഗ പുനരുജ്ജീവന പദ്ധതിക്ക് സമാനമായി വേമ്പനാട് പുനരുജ്ജീവന പദ്ധതി അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് എ എം ആരിഫ് എം പി കേന്ദ്ര ജലശക്തി മന്ത്രി ഗജേന്ദ്ര സിങ് ശെഖാവത്തിന് നിവേദനം നൽകി.

കയ്യേറ്റം മൂലം 125 വർഷത്തിനിടെ 365 ചതുരശ്ര കിലോമീറ്റർ ഉണ്ടായിരുന്ന വേമ്പനാട്ട് കായൽ 206.30 ചതുരശ്ര കിലോമീറ്ററായി കുറഞ്ഞു.ഇതുമൂലം മൽസ്യ ലഭ്യത വൻതോതിൽ കുറഞ്ഞതായും ഉൾനാടൻ മൽസ്യ തൊഴിലാളികളുടെ ജീവിതത്തെ ബാധിച്ചെന്നും എ എം ആരിഫ് എം പി നിവേദനത്തിൽ ചൂണ്ടിക്കാട്ടി.