കാമുകനെ സ്വന്തമാക്കാൻ പ്രസവിച്ചു കിടന്ന ഭാര്യയെ സിറിഞ്ചിലൂടെ എയർ കുത്തിവെച്ചു കൊല്ലാൻ ശ്രമം

പത്തനംതിട്ട:  പരുമലയിലെ സ്വാകാര്യ ആശുപത്രിയിൽ പ്രസവിച്ചു കിടന്ന യുവതിയെ കൊലപ്പെടുത്താൻ ശ്രമിച്ച ഭർത്താവിന്റെ പെൺ സുഹൃത്തിനെ പോലീസ് അറസ്റ്റ് ചെയ്തു. പ്രസവം കഴിഞ്ഞ് വിശ്രമത്തിലായിരുന്ന ഭാര്യ സ്നേഹയെ നഴ്സിന്റെ വേഷത്തിലെത്തി സിറിഞ്ച് കുത്തിവെച്ച് കൊലപ്പെടുത്താൻ ശ്രമിക്കുകയായിരുന്നു.പരുമല സെൻറ് ഗ്രിഗോറിയസ് ആശുപത്രിയിലാണ് ഞെട്ടിക്കുന്ന സംഭവം നടന്നത്

സ്നേഹയുടെ ഭർത്താവ് അരുണിന്റെ കാമുകിയാണ് അറസ്റ്റിലായ കായംകുളം പുല്ലുകുളങ്ങര കണ്ടല്ലൂര്‍ വെട്ടത്തേരില്‍ കിഴക്കേതില്‍ അനുഷ അപ്പുക്കുട്ടൻ (25)..സ്നേഹയെ കൊലപ്പെടുത്തി ഭർത്താവ് അരുണിനെ സ്വന്തമാക്കുകയായിരുന്നു ലക്ഷ്യമെന്നാണ് പൊലീസിന് കാമുകി അനുഷ നൽകിയ മൊഴി.കോളേജ് കാലഘട്ടം മുതൽ അരുണുമായി അടുപ്പത്തിലായിരുന്നുവെന്ന് അനുഷ പോലീസിനോട് പറഞ്ഞു.

പ്രസവം കഴിഞ്ഞ് വിശ്രമത്തിലായിരുന്ന സ്നേഹയെ കൊലപ്പെടുത്താൻ ആശുപത്രിയിൽ നഴ്സിന്റെ വേഷം ധരിച്ചാണ് അനുഷ എത്തിയത്.ഒഴിഞ്ഞ സിറിഞ്ചിലൂടെ കൈയ്യ് ഞരമ്പിലേക്ക് എയർ കടത്തി വിട്ട് കൊല്ലാനായിരുന്നു പദ്ധതി. മുമ്പ് ഫാർമസിസ്റ്റായി ജോലി ചെയ്തിരുന്ന അനുഷ ഈ മുൻപരിചയം കൈമുതലാക്കിയാണ് കൊലപാതകം ആസൂത്രണം ചെയ്തത്. രക്തചംക്രമണത്തിലേക്ക് വായു പ്രവേശിക്കുന്നതോടെ ശ്വാസകോശത്തിന്റെ അമിത വികാസത്തിന് കാരണമാകുന്നതോടെ ഹൃദയാഘാതം അടക്കം ഉണ്ടായി മരണം വരെ സംഭവിക്കാം.

അപരിചതയായ സ്ത്രീയെ നഴ്സിന്റെ വേഷത്തിൽ കണ്ട ആശുപത്രി അധികൃതരാണ് അനുഷയെ പിടികൂടിയത്.സിറിഞ്ച് കുത്തിവെച്ചതോടെ സ്നേഹയ്ക്ക് ഹൃദയാഘാതം ഉണ്ടായെങ്കിലും അപകടനില തരണം ചെയ്തു.ഒരു വർഷം മുമ്പ് വിവാഹിതയായ അനുഷയുടെ ഭർത്താവ് വിദേശത്താണ്.സംഭവത്തിൽ സ്നേഹയുടെ ഭർത്താവ് ഉൾപ്പെടെയുള്ളവർക്ക് പങ്കുണ്ടോയെന്ന് പൊലീസ് പരിശോധിക്കും.അനുഷയെ ഇന്ന് മജിസ്ട്രേറ്റിന്റെ മുന്നിൽ ഹാജരാക്കും..