ജിദ്ദ : ഇന്നും നാളെയുമായി നടക്കുന്ന യുക്രെയ്ൻ സമാധാന ചർച്ചയിൽ പങ്കെടുക്കാൻ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവൽ സൗദി അറേബ്യയിലെ ജിദ്ദയിലെത്തി.
”, സർക്കാർ വൃത്തം കൂട്ടിച്ചേർത്തു. ചൈന, അമേരിക്ക ,ബ്രിട്ടൺ എന്നീ രാജ്യങ്ങളിൽ നിന്നുള്ള ദേശീയ സുരക്ഷാ മേധാവികളും ചർച്ചയിൽ പങ്കെടുക്കുന്നുണ്ട്.
എണ്ണ ഇറക്കുമതി, പ്രതിരോധം, മറ്റ് മേഖലകൾ എന്നിവയിൽ റഷ്യയുമായി ഇന്ത്യ നയതന്ത്രപരമായി ഇടപെടുന്നുണ്ട്. ഇന്ത്യ ഈ ചർച്ചയിൽ പങ്കെടുത്താലും അതിൽ റഷ്യ അസ്വസ്ഥരാകില്ല. ഈ വിഷയത്തിൽ രാജ്യത്തിന്റെ വീക്ഷണം നിഷ്പക്ഷമാണ്. സൗദി ഫോറമായാലും അമേരിക്കൻ ഫോറമായാലും നമ്മുടെ കാഴ്ചപ്പാടുകൾ അവതരിപ്പിക്കും. നമ്മൾ എല്ലായ്പ്പോഴും സമാധാനത്തിനായാണ് നിലകൊണ്ടിട്ടുള്ളതെന്നും സർക്കാർ വൃത്തങ്ങൾ അറിയിച്ചു .
യുക്രെയ്ൻ പ്രസിഡന്റ് വ്ളോഡിമർ സെലെൻസ്‌കി ഇക്കഴിഞ്ഞ മെയ് മാസം ജിദ്ദയിൽ നടന്ന അറബ് ലീഗ് ഉച്ചകോടിയിൽ പങ്കെടുത്തിരുന്നു. ഇതേത്തുടർന്നാണ് ഈ ദ്വിദിന യുക്രൈൻ സമാധാന ചർച്ച സൗദി അറേബ്യയിൽ നടത്താൻ തീരുമാനമായത്.2022 ഫെബ്രുവരിയിൽ യുക്രെയ്‌നെതിരെ യുദ്ധം ആരംഭിച്ചതുമുതൽ, റഷ്യയുമായുള്ള സൈനിക, സാമ്പത്തിക ബന്ധങ്ങളിൽ അറബ് രാജ്യങ്ങൾ നിഷ്പക്ഷത പാലിച്ചു വരികയാണ്.
അന്താരാഷ്ട്ര നിയമം, പരമാധികാരം, എല്ലാ രാഷ്ട്രങ്ങളുടെയും പ്രാദേശിക സമഗ്രത എന്നിവയെ മാനിക്കണമെന്നാണ് ഇന്ത്യ ആവശ്യപ്പെടുന്നത്. മാനവികതയുടെയും മാനുഷിക മൂല്യങ്ങളുടെയും പ്രശ്നമായാണ് യുക്രെയ്നിലെ നിലവിലെ സാഹചര്യത്തെ താൻ കാണുന്നതെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞിരുന്നു. യുദ്ധം അവസാനിപ്പിക്കാൻ കൂട്ടായ ശ്രമങ്ങൾ നടത്തണമെന്നും ഹിരോഷിമയിലെ ജി 7 സെഷനിൽ നടത്തിയ പ്രസംഗത്തിൽ മോദി ശക്തമായി ആഹ്വാനം ചെയ്തിരുന്നു.ഏത് തരത്തിലുള്ള തർക്കവും ചർച്ചയിലൂടെ സമാധാനപരമായി പരിഹരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. സംഘർഷം പരിഹരിക്കാൻ ഇന്ത്യ സാധ്യമായതെല്ലാം ചെയ്യും എന്നും മോദി ഉറപ്പു നൽകിയിരുന്നു.
2018-ൽ ഇസ്താംബൂളിലെ സൗദി കോൺസുലേറ്റിൽ വെച്ച് വാഷിംഗ്ടൺ പോസ്റ്റ് കോളമിസ്റ്റ് ജമാൽ ഖഷോഗിയെ കൊലപ്പെടുത്തിയത് സൗദിയും പടിഞ്ഞാറൻ രാജ്യങ്ങളും തമ്മിലുള്ള ബന്ധത്തെ ബാധിച്ചിരുന്നു.ഇത്തരം ചർച്ചകൾക്ക് ആതിഥേയത്വം വഹിക്കുന്നത്, സൗദി കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ രാജകുമാരന്റെ പ്രതിഛായ ഉയർത്താൻ സഹായിക്കും എന്നാണ് കരുതുന്നത്. ഇറാനുമായുള്ള ബന്ധം മെച്ചപ്പെടുത്താനും അദ്ദേഹം പരിശ്രമിച്ചു വരികയാണ്.