മികച്ച പ്രേക്ഷകാഭിപ്രായം നേടുകയും ബോക്‌സ്ഓഫീസിൽ വന്‍ വിജയം കൊയ്യുകയും ചെയ്ത ” ഇന്ത്യന്‍ ” 1996ലാണ് തീയേറ്ററിലെത്തുന്നത്.ഷങ്കറിന്റെ സംവിധാനത്തിൽ കമല്‍ഹാസനും ഊര്‍മിള മണ്ഡോദ്കറും മനീഷ കൊയ്‌രാളയും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച ചിത്രത്തിൽ കമൽ ഹാസൻ ദേശീയ അവാര്‍ഡും നേടി.കമല്‍ ഹാസന്‍- ഷങ്കര്‍ കൂട്ടുകെട്ടിൽ അണിയറയിലൊരുങ്ങുന്ന ” ഇന്ത്യന്‍ 2 ” വിന്റെ വാർത്തകളാണ് ഇപ്പോൾ ചർച്ചയാവുന്നത്.
90 വയസ്സുള്ള സേനാപതി എന്ന കഥാപാത്രമായിട്ടാണ് കമൽഹാസൻ ചിത്രത്തിൽ എത്തുന്നത്.ഈ കഥാപാത്രത്തിനായി മേക്കപ്പ് ചെയ്യുന്നതിനും നീക്കം ചെയ്യുന്നതിനും മാത്രമായി കമൽ ദിവസവും 7 മണിക്കൂറോളം ചെലവഴിക്കുന്നുവെന്നാണ് റിപ്പോർട്ട്. 1996ല്‍ പുറത്തെത്തിയ ഇന്ത്യനില്‍ നെടുമുടി വേണു കൃഷ്ണസ്വാമി എന്ന പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചിരുന്നു. ഇന്ത്യന്‍ 2ലും കൃഷ്ണസ്വാമി എന്ന കഥാപാത്രം ഉണ്ട്. മരണത്തിനു മുന്‍പ് നെടുമുടി വേണു ഏതാനും രംഗങ്ങൾ പൂർത്തിയാക്കുകയും ചെയ്തിരുന്നു.ഈ വേഷം ചെയ്യുന്നത് നടൻ നന്ദു പൊതുവാള്‍ ആണെന്നാണ് റിപ്പോർട്ട്.
2018ല്‍ പ്രഖ്യാപിക്കപ്പെട്ട ചിത്രം ” ഇന്ത്യന്‍ 2 ” പ്രതിസന്ധികളെല്ലാം തരണം ചെയ്ത് വിക്രത്തിന്‍റെ വിജയത്തിന് ശേഷം വീണ്ടും ആരംഭിച്ചു. ബിഗ് ബജറ്റില്‍ ഒരുങ്ങുന്ന ചിത്രം നിര്‍മ്മിക്കുന്നത് സുഭാസ്കരന്‍ അല്ലിരാജയുടെ ലൈക്ക പ്രൊഡക്ഷന്‍സും കമല്‍ ഹാസന്‍റെ രാജ്‍കമല്‍ ഫിലിംസും ഉദയനിധി സ്റ്റാലിന്‍റെ റെഡ് ജയന്‍റ് മൂവീസും ചേര്‍ന്നാണ്.
സ്വാതന്ത്ര്യ ദിന ആശംസ നേരുന്ന പോസ്റ്ററില്‍ സേനാപതി ഇന്ത്യന്‍ ലുക്കില്‍ കമല്‍ നില്‍ക്കുന്ന ചിത്രത്തിന്‍റെ പോസ്റ്റര്‍ സ്വാതന്ത്ര്യ ദിനത്തില്‍ പുറത്തുവിട്ടിരിക്കുകയാണ് സംവിധായകന്‍ ഷങ്കര്‍.ഇന്ത്യന്‍ ചിത്രത്തിന്‍റെ ഐക്കോണിക് വേഷത്തിലാണ് കമലിനെ കാണിക്കുന്നത്. പ്രമുഖ ഒടിടി പ്ലാറ്റ്ഫോം ആയ നെറ്റ്ഫ്ലിക്സിൽ റെക്കോഡ് തുകയ്ക്കാണ് ഇന്ത്യന്‍ 2 ഒടിടി അവകാശം വിറ്റുപോയത് എന്നാണ് വിവരം.ഒരു തമിഴ് ചിത്രത്തെ സംബന്ധിച്ചടത്തോളം ഏറ്റവും വലിയ തുകയായ 200 കോടിയാണ് ഡിജിറ്റല്‍ റൈറ്റ്സ് വിറ്റ വകയില്‍ ഇന്ത്യന്‍ 2 ന് ലഭിച്ചിരിക്കുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍.