തൃശൂർ കണിമം​ഗലത്ത് സ്വകാര്യ ബസ് മറിഞ്ഞു; പാടത്തേക്ക് മറിഞ്ഞത് അമ്പതോളം യാത്രക്കാരുമായി പോയ ബസ്

തൃശൂർ: കണിമംഗലത്ത് ബസ് പാടത്തേക്ക് മറിഞ്ഞ് അപകടം. തൃശൂർ കണിമംഗലം പാടം റോഡിലാണ് ബസ് മറിഞ്ഞ് അപകടമുണ്ടായത്. തൃപ്രയാർ – അമ്മാടം – തൃശൂർ റൂട്ടില്‍ സർവീസ് നടത്തുന്ന ക്രെെസ്റ്റ് ബസാണ് മറിഞ്ഞത്. രാവിലെ 8.30ഓടെ ആയിരുന്നു അപകടം. രാവിലെയായതിനാൽ നിരവധി യാത്രക്കാർ ബസിലുണ്ടായിരുന്നു. ഇവരിൽ പരിക്കേറ്റ 30ഓളം പേരെ സമീപത്തെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. സ്കൂൾ, കോളജ് വിദ്യാർഥികളും രാവിലെ ജോലി ആവശ്യങ്ങൾക്കായി പോകുന്നവരുമായിരുന്നു ബസിലുണ്ടായിരുന്ന യാത്രക്കാരിൽ ഭൂരിഭാഗവും. ഇവരിൽ രണ്ടാളുടെ പരിക്ക് സാരമുള്ളതാണ്.