ചെന്നൈ കോഴിക്കോട് സ്വകാര്യ ട്രാവൽസ് മറിഞ്ഞു രണ്ട് മരണം

പാലക്കാട്: ചെന്നൈ കോഴിക്കോട് സർവീസ് നടത്തുന്ന സ്വകാര്യ ട്രാവൽസ് മറിഞ്ഞു രണ്ട് മരണം. ഇറക്കത്തിൽ നിയന്ത്രണം വിട്ട ബസ്സ് മറിഞ്ഞാണ് അപകടമുണ്ടായത്.ഡ്രൈവർ ഉറങ്ങിപ്പോയതാകാം അപകടകാരണമെന്നാണ് പ്രാഥമിക നിഗമനം.ബസിന്റെ അടിയിൽപ്പെട്ട രണ്ട് പേരാണ് മരിച്ചത്.

ഇന്ന് പുലർച്ചെയാണ് അപകടം സംഭവിച്ചത്. മലപ്പുറം എടയത്തൂർ സ്വദേശിനി സൈനബയാണ് മരിച്ചവരിൽ ഒരാൾ. ഇവർ സംഭവസ്ഥലത്ത് വച്ച് തന്നെ മരിച്ചിരുന്നു. ഇവരുടെ മൃതദേഹം പാലക്കാട് ജില്ലാ ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്. മരിച്ച രണ്ടാമത്തെയാൾ പുരുഷനാണ്.നിയന്ത്രണം വിട്ട് മറിഞ്ഞതോടെ റോഡിന് കുറുകെ കിടക്കുന്ന നിലയിലായിരുന്നു ബസ്

ജീവനക്കാർ ഉൾപ്പെടെ 38 പേരായിരുന്നു ബസിൽ ഉണ്ടായിരുന്നത്. ബസിലുണ്ടായിരുന്നവരെയെല്ലാം പുറത്തെടുത്തിട്ടുണ്ട്. അപകടത്തിൽ പരിക്കേറ്റവരെ സമീപത്തെ വിവിധ ആശുപത്രികളിലായി പ്രവേശിപ്പിച്ചു. ഇവരിൽ ആരുടെയും നില ​ഗുരുതരമല്ലെന്നാണ് വിവരം.