ന്യൂഡൽഹി : ഇന്ധനങ്ങളുടെ ഉയർന്ന വിലയെ തുടർന്ന് ആളുകൾ ഇലക്ട്രിക്കും സിഎൻജിയും വാഹനങ്ങൾ വാങ്ങാൻ മുടക്കേണ്ട തുക ഓർക്കുമ്പോൾ മടിച്ചുനിൽക്കുന്നവർക്കായി പരിഹാരം കണ്ടെത്തി.E100 ഇന്ധനത്തിൽ പ്രവർത്തിക്കുന്ന ഒരു പുതിയ കാർ ഇന്ത്യൻ റോഡ് ട്രാൻസ്പോർട്ട് ആൻഡ് ഹൈവേസ് മന്ത്രി നിതിൻ ഗഡ്‌കരി 2023 ഓഗസ്റ്റ് 29-ന് അനാച്ഛാദനം ചെയ്യുമെന്ന് സ്ഥിരീകരിച്ചിരിക്കുന്നു.
ഇന്ധനങ്ങൾക്കുള്ള ബദൽ മാർഗ്ഗങ്ങളെ പ്രോത്സാഹിപ്പിക്കുകയാണ് കേന്ദ്ര സർക്കാർ. ഇന്ധനത്തിന്റെ അടുത്ത സ്രോതസായി എഥനോളിനെയാണ് ഇന്ത്യയുൾപ്പടെയുള്ള മറ്റ് പല രാജ്യങ്ങളും ഇപ്പോൾ പ്രോത്സാഹിപ്പിക്കുന്നത്. ഇന്ത്യയിൽ 20 ശതമാനം എഥനോൾ മിത്രം കലർത്തിയുള്ള പെട്രോളിൽ പ്രവർത്തിക്കാൻ ശേഷിയുള്ള വാഹനങ്ങളാണ് വിപണിയിൽ എത്തുന്നതും.ജാപ്പനീസ് വാഹന ഭീമനായ ടൊയോട്ടയുമായി കൈകോർത്ത് ആദ്യ ഫ്ലെക്‌സ് ഫ്യുവൽ കാറിനെ കേന്ദ്ര മന്ത്രി നിതിൻ ഗഡ്‌കരി അടുത്തിടെ അവതരിപ്പിച്ചിരുന്നു.
നേരത്തെ പരിചയപ്പെടുത്തിയ കാമ്രിയുടെ ഫ്ലെക്‌സ് ഫ്യുവൽ മോഡലായിരിക്കില്ല പകരം രാജ്യത്ത് ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെടുന്ന എംപിവിയായ ഇന്നോവ ക്രിസ്റ്റയുടെ എഥനോൾ പതിപ്പിയാരിക്കും ഇതെന്നണ് റിപ്പോർട്ടുകൾ.100 ശതമാനം എഥനോൾ ഇന്ധനമായി ഉപയോഗിക്കുന്ന E100 അനുയോജ്യമായ വാഹനങ്ങളിലേക്ക് രാജ്യത്തെ മാറ്റാനാണ് നിതിൻ ഗഡ്കരി ഉദ്ദേശിക്കുന്നത്. ഇതൊരു പ്രധാന ചുവടുവെപ്പായിരിക്കാം. ഇക്കാര്യം വിദൂര ഭാവിയെ അടിസ്ഥാനമാക്കിയാണെങ്കിലും മന്ത്രിയുടെ കാഴ്ചപ്പാട് അഭിനന്ദനം അർഹിക്കുന്ന കാര്യമാണ്.
ഡീസൽ അല്ലെങ്കിൽ പെട്രോൾ ഉപയോഗിച്ച് വിപണിയിലെത്തുന്ന ഇന്നോവയുമായി ഈ കാറിന് ധാരാളം മാറ്റങ്ങളുണ്ടാവും.കാറിന്റെ എഞ്ചിൻ, ഫ്യുവൽ, ഇലക്ട്രിക്കൽ, എക്‌സ്‌ഹോസ്റ്റ് മുതലായ സംവിധാനങ്ങളിൽ വലിയ മാറ്റങ്ങൾ ഉണ്ടാവും.എഞ്ചിനിലെ പിസ്റ്റൺ, സിലിണ്ടർ ബ്ലോക്ക്, സിലിണ്ടർ ഹെഡ്, ഇൻജക്ടറുകൾ, ഫ്യുവല്‍ റെയിൽ പോലെയുള്ള പ്രധാന ഘടകങ്ങളിലും സുപ്രധാന മാറ്റാങ്ങൾ കാണാനായേക്കും. പൂർണമായും എഥനോളിൽ പ്രവർത്തിക്കുന്ന ഇന്നോവയുടെ വരവ് വിപണിക്ക് ഉണർവേകും.
ഇന്നോവ പോലെ ഇത്രയും ജനപ്രിയമായ വാഹനം E100 വേരിയന്റായി അവതരിപ്പിക്കുമ്പോൾ ശ്രദ്ധനേടുമെന്നും ഉറപ്പാണ്.ഇന്ത്യ ഉപയോഗിക്കുന്ന ഇന്ധനത്തിന്റെ ഭൂരിഭാഗവും ഇറക്കുമതി ചെയ്യുന്നവയാണ്. ഏഥനോളിന്റെ മിശ്രിതം വരുന്നതോടെ ഇതിൽ വലിയ തോതിൽ കുറവ് വരുത്താൻ രാജ്യത്തിനാവും.രാജ്യത്ത് ബിഎസ്-VI മലിനീകരണ ചട്ടങ്ങളുടെ രണ്ടാംഘട്ടവും ഇക്കഴിഞ്ഞ ഏപ്രിൽ മാസത്തിൽ ഇന്ത്യ നടപ്പിലാക്കിയിരുന്നു.ബിഎസ് 5 എമിഷൻ മാനദണ്ഡങ്ങൾ ഒഴിവാക്കുകയും ബിഎസ്-IV-ൽ നിന്ന് ബിഎസ്-VI പതിപ്പിലേക്ക് മാറ്റുകയും ചെയ്‌തിരുന്നു.
എഥനോൾ കലർന്ന ഇന്ധനം, ഇലക്ട്രിക് വാഹനങ്ങൾ തുടങ്ങിയ ക്ലീനർ മൊബിലിറ്റി സൊല്യൂഷനുകൾ സ്വീകരിക്കുന്നതിനുള്ള പ്രോത്സാഹനവും ഗ്രീൻ ഹൈഡ്രജൻ സ്വീകരിക്കുന്നതിനുള്ള പ്രേരണയും ഉണ്ടായി.എഥനോൾ കലർന്ന ഇന്ധനം വാഹനങ്ങൾ പുറന്തള്ളുന്ന മലിനീകരണം ഗണ്യമായി കുറയ്ക്കാൻ സഹായിക്കും.പാരീസ് ഉടമ്പടിയെത്തുടർന്ന് വാഹനങ്ങൾ പുറന്തള്ളുന്ന മലിനീകരണം കുറയ്ക്കുന്നതിന് ഓട്ടോമൊബൈൽ മേഖലയ്ക്ക് കൂടുതൽ സമ്മർദ്ദം വന്നിട്ടുണ്ട്.
ലോകത്തിലെ ആദ്യത്തെ സ്റ്റേജ് കാറായ 2 ബിഎസ്-VI E100 മോഡലിന് 100 ശതമാനം എഥനോളിൽ പ്രവർത്തിക്കാനാകുമെന്നതാണ് E100 എന്ന പദം സൂചിപ്പിക്കുന്നത്. കുറഞ്ഞ സമയത്തിനുള്ളിൽ E10 മുതൽ E100 വരെയുള്ള കാറുകൾ രാജ്യത്ത് അവതരിപ്പിക്കുന്നതിനാൽ ഇത് ഇന്ത്യയെ സംബന്ധിച്ചിടത്തോളം ഒരു വലിയ നേട്ടമായിരിക്കും.