സൂപ്പര്‍ ഹിറ്റുകളുടെ സൂപ്പർ എഡിറ്റര്‍ കെ.പി ഹരിഹരപുത്രന്‍ അന്തരിച്ചു

തിരുവനന്തപുരം: മലയാള സിനിമയിലെ പ്രശസ്ത എഡിറ്റർ കെ.പി ഹരിഹരപുത്രൻ (79) അന്തരിച്ചു. തിരുവനന്തപുരത്തെ വീട്ടിൽ വച്ചായിരുന്നു അന്ത്യം. സംസ്ക്കാരം രണ്ട് മണിക്ക് തൈക്കാട് ശാന്തി കവാടത്തിൽ നടക്കും.

1971ൽ ‘വിലയ്ക്കുവാങ്ങിയ വീണ’യിലൂടെ അസിസ്റ്റന്റ് എഡിറ്ററായ അദ്ദേഹം അതേവർഷം വിത്തുകൾ എന്ന ചിത്രത്തിലൂടെ കെ ശങ്കുണ്ണിയുടെ അസോസിയേറ്റ് എഡിറ്റർ ആയി.1979 ൽ പുറത്തിറങ്ങിയ കള്ളിയങ്കാട്ട് നീലിയാണ് സ്വതന്ത്ര എഡിറ്ററായി ചെയ്ത ആദ്യ ചിത്രം.

ശേഷക്രിയ, ഏപ്രിൽ 18, സുഖമോ ദേവി, വിവാഹിതരേ ഇതിലേ, സർവകലാശാല, നഗരത്തിൽ ചെന്ന് രാപ്പാർക്കാം, തലമുറ, ചകോരം, അനിയൻ ബാവ ചേട്ടൻ ബാവ, ദ കാർ, സൂപ്പർമാൻ, പഞ്ചാബി ഹൗസ്, ശ്രീകൃഷ്ണപുരത്തെ നക്ഷത്രത്തിളക്കം, പാണ്ടിപ്പട, തൊമ്മനും മക്കളും, മായാവി, വടക്കുംനാഥൻ, ചതിക്കാത്ത ചന്തു ചോക്ലേറ്റ് തുടങ്ങി ഒട്ടേറെ സൂപ്പർഹിറ്റ് ചിത്രങ്ങളുടെ എഡിറ്ററായിരുന്നു.

അരനൂറ്റാണ്ടായി മലയാള സിനിമയിലെ സജീവസാന്നിധ്യമായിരുന്നു ഹരിഹരപുത്രൻ. സഹപ്രവർത്തകർ അനുശോചനം അറിയിച്ചു