ഭാര്യയെ ശല്യം ചെയ്തതിന് ഓട്ടോറിക്ഷാ ഡ്രൈവർ 17 വയസ്സുകാരനെ കൊലപ്പെടുത്തി.

മുംബൈ: മഹാരാഷ്ട്രയിലെ ചെമ്പൂരിൽ ഭാര്യയെ ശല്യപ്പെടുത്തിയെന്നാരോപിച്ച് പതിനേഴുകാരനെ കൊലപ്പെടുത്തി ഓട്ടോറിക്ഷാ ഡ്രൈവറായ ഭർത്താവ്. പ്രതിയായ ഷഫീഖ് അഹമ്മദ് ഷെയ്ഖിനെ പോലീസ് അറസ്റ്റ് ചെയ്തു.ഷഫീഖ് അഹമ്മദിന്റെ ഭാര്യാ പിതാവിന്റെ വളര്‍ത്തുമകനാണ് പതിനേഴുകാരനായ കൊല്ലപ്പെട്ട ഈശ്വർ.

ഈശ്വറിനെ കാണാനില്ലെന്ന് ചൂണ്ടിക്കാട്ടി ഷഫീഖിന്റെ ഭാര്യാപിതാവ് പോലീസിനെ വിവരം അറിയിച്ചതോടെയാണ് വിഷയം പുറത്താകുന്നത്. പോലീസിന്റെ അന്വേഷണത്തിൽ സംശയം തോന്നിയ ഷഫീഖിനെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തപ്പോള്‍ ഇയാള്‍ എല്ലാം പോലീസിനോട് ഏറ്റുപറയുകയായിരുന്നു.മുംബൈയിലെ ചെമ്പൂരില്‍ വച്ച് ഈശ്വറിനെ കൊലപ്പെടുത്തിയ ഷഫീഖ് അതിനു ശേഷം മൃദേഹം വെട്ടിനുറുക്കി പല കഷ്ണങ്ങളായി മുറിച്ച ശേഷം വീട്ടിലെ അടുക്കളയില്‍ സൂക്ഷിക്കുകയായിരുന്നു.

രക്തബന്ധമില്ലാത്ത ഈശ്വറിനെ ഷഫീഖിന്റെ ഭാര്യ സഹോദരനായാണ് കണ്ടിരുന്നതെങ്കിലും ഈശ്വര്‍ യുവതിയെ നിരന്തരം ശല്യപ്പെടുത്തുകയായിരുന്നു. ഇതിനെതിരെ ഷഫീഖ് നിരവധിതവണ ഈശ്വറിന് മുന്നറിയിപ്പ് നല്‍കിയെങ്കിലും ഇയാൾ പിന്മാറിയില്ല. ഇതോടെയാണ് ഇങ്ങനൊരു ക്രൂരകൃത്യം ചെയ്യാൻ തന്നെ പ്രേരിപ്പിച്ചതെന്ന് ഷഫീഖ് പോലീസിൽ മൊഴി നൽകി