1480,7 കിലോ ഭാരമുള്ള ആദിത്യ എൽ 1 പിഎസ്എൽ വി – എക്സ്എൽ സി 57 റോക്കറ്റ് സുപ്രധാന ദൗത്യവുമായി സൂര്യനിലേക്ക്

ചെന്നൈ: സൂര്യനെ പഠിക്കാനുള്ള സൗരദൗത്യം ആദിത്യ എൽ 1 പിഎസ്എൽ വി – എക്സ്എൽ സി 57 റോക്കറ്റ് വിക്ഷേപിച്ചു.പകൽ 11.50ന് ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ സ്പേസ് സെൻ്ററിലെ രണ്ടാം വിക്ഷേപണത്തറയിൽ നിന്നായിരുന്നു വിക്ഷേപണം.നിശ്ചയിച്ച പ്രകാരമുള്ള സമയമായ ശനിയാഴ്ച 11.50ന് 1480,7 കിലോ ഭാരമുള്ള ആദിത്യയുമായി പിഎസ്എൽ വി – എക്സ്എൽ സി 57 റോക്കറ്റ് കുതിച്ചുയർന്നത്.

ഭൂമിയിൽ നിന്ന് ഏകദേശം പതിനഞ്ച് ലക്ഷം കിലോമീറ്റർ അകലെയുള്ള ഭ്രമണപഥത്തിലാണ് ആദിത്യ എൽ 1 എത്തുക. ഇവിടെ നിന്നാകും സൂര്യന പഠിച്ച് വിവരങ്ങൾ കൈമാറുക. വിക്ഷേപിച്ച് 64 മിനിറ്റിന് ശേഷം ഭൂമിയിൽ നിന്ന് 648.7 കിലോമീറ്റർ അകലെവെച്ച് ആദിത്യ റോക്കറ്റിൽ നിന്ന് വേർപെടും. തുടർന്ന് 125 ദിവസത്തിനിടെ നാല് തവണകളായി ഭ്രമണപഥം ഉയർത്തിയാകും ലക്ഷ്യസ്ഥാനമായ ഒന്നാം ലെഗ്രാഞ്ചേ ബിന്ദുവിൽ എത്തുക.

സൂര്യൻ്റെ പുറംഭാഗത്തെ താപവ്യതിയാനം ഉൾപ്പെടെയുള്ള കാര്യങ്ങളാകും പ്രധാനമായും പഠിക്കുക. സൂര്യൻ്റെ പുറംഭാഗത്തെ കുറിച്ചുള്ള പഠനത്തോടൊപ്പം ഭൂമിയുടെ കാലാവസ്ഥയെ എങ്ങനെ ബാധിക്കുന്നു എന്നും പഠിക്കും. സൂര്യൻ്റെ പുറംഭാഗത്തെ താപവ്യതിയാനം, ഉപരിതലഘടന പഠനം, ബഹിരാകാശ കാലാവസ്ഥ, സൗരവാതത്തിൻ്റെ ഫലങ്ങൾ എന്നിവയാണ് പ്രധാനമായും പഠിക്കുക.