ഓസ്കർ ജേതാവ് റസൂൽ പൂക്കുട്ടിയും ആസിഫ് അലിയും ഒന്നിക്കുന്ന ചിത്രം ‘ഒറ്റ’ തിയേറ്ററുകളിലേക്ക്

ഓസ്കർ ജേതാവ് റസൂൽ പൂക്കുട്ടിയുടെ സംവിധാനത്തിൽ ആസിഫ് അലി നായകനായെത്തുന്ന ചിത്രം ‘ഒറ്റ’ ഒക്ടോബർ 27-ന് ചിത്രം തിയേറ്ററുകളിൽ എത്തും.ചിൽഡ്രൻ റീ യുണൈറ്റഡ് എൽ.എൽ.പിയും റസൂൽ പൂക്കുട്ടി പ്രൊഡക്ഷൻസും ചേർന്നൊരുക്കുന്ന “ഒറ്റ”  എസ് ഹരിഹരൻ നിർമ്മിക്കുന്നു.ബിഗ് ബജറ്റിലൊരുങ്ങുന്ന ‘ഒറ്റ’ യുടെ തിരക്കഥ ഒരുക്കിയിരിക്കുന്നത് കിരൺ പ്രഭാകറാണ്.

Otta first look teaser: Resul Pookutty promises an emotional roller-coaster  about runaway children | Malayalam News - The Indian Express

യഥാർഥ സംഭവങ്ങളെ അടിസ്ഥാനമാക്കിയുള്ള ഈ ചിത്രം രണ്ട് യുവാക്കളുടെ ആവേശകരവും അപ്രതീക്ഷിതവുമായ ഭാവിയിലേക്കുള്ള യാത്രയുടെ കഥ പറയുന്നു.ഫാമിലി ഡ്രാമ വിഭാഗത്തിൽ പെടുന്ന “ഒറ്റ”യിലെ ഗാനങ്ങളൊരുക്കിയത് വൈരമുത്തു, റഫീക്ക് അഹമ്മദ് എന്നിവർ ചേർന്നാണ്. എം. ജയചന്ദ്രൻ സംഗീത സംവിധായകനാകുന്ന ‘ഒറ്റ’ യിൽ എം. ജയചന്ദ്രൻ, പി ജയചന്ദ്രൻ, ശ്രേയ ഘോഷാൽ, ശങ്കർ മഹാദേവൻ, ജാസി ഗിഫ്റ്റ്, ബെന്നി ദയാൽ, അൽഫോൻസ് തുടങ്ങിയ പ്രമുഖ ഗായകർ ആലപിക്കുന്ന അഞ്ചു ഗാനങ്ങളുണ്ട്.

സംവിധാനം റസൂൽ പൂക്കുട്ടി; ഒപ്പം ആസിഫ് അലിയും ഇന്ദ്രജിത്തും അർജുനും; 'ഒറ്റ'  ടീസർ

ഒറ്റയുടെ സൗണ്ട് ഡിസൈൻ ചെയ്തിരിക്കുന്നത് സംവിധായകനായ റസൂൽ പൂക്കുട്ടിയും വിജയകുമാറും ചേർന്നാണ്. അരുൺ വർമ്മയാണ് “ഒറ്റ”യുടെ ഛായാഗ്രാഹകൻ.ക്രിയേറ്റീവ് പ്രൊഡ്യൂസർ കുമാർ ഭാസ്കറും എക്സിക്യൂട്ടീവ് പ്രൊഡ്യൂസേഴ്സ്- അരോമ മോഹൻ, വി. ശേഖറുമാണ്.സിയാൻ ശ്രീകാന്ത് എഡിറ്റിങ് നിർവഹിക്കുന്നു.അമിതാഭ് ബച്ചൻ, എ.ആർ.റഹ്മാൻ എന്നിവരുടെ സോഷ്യൽ മീഡിയ പേജിലൂടെയാണ് ‘ഒറ്റ’ യുടെ ടീസർ റിലീസ് ചെയ്തത്.

Otta' based on real-life incident, says film's director Resul Pookutty |  Entertainment Interview | English Manorama

ആസിഫ് അലിയെ കൂടാതെ അർജ്ജുൻ അശോകൻ, സത്യരാജ്, ഇന്ദ്രജിത്ത്, ആദിൽ ഹുസൈൻ, ഇന്ദ്രൻസ്, രഞ്ജി പണിക്കർ, മേജർ രവി, സുരേഷ് കുമാർ, ശ്യാമ പ്രസാദ്, സുധീർ കരമന, ബൈജു പൂക്കുട്ടി, ദിവ്യ ദത്ത, രോഹിണി, കന്നഡ നടി ഭാവന, ലെന, മംമ്ത മോഹൻദാസ്, ജലജ, ദേവി നായർ എന്നിവരും പ്രധാന വേഷങ്ങളിലെത്തുന്നു.

Otta OTT Release Date, OTT Platform, Time, Cast, Watch Online

പ്രൊഡക്ഷൻ ഡിസൈനർ -സിറിൽ കുരുവിള, സൗണ്ട് മിക്സ് -കൃഷ്ണനുണ്ണി കെ ജെ, ബിബിൻ ദേവ്, ആക്ഷൻ കൊറിയോഗ്രാഫർ -ഫീനിക്സ് പ്രഭു, കോസ്റ്റ്യൂം – റിതിമ പാണ്ഡെ, മേക്കപ്പ് -രതീഷ് അമ്പാടി, പ്രൊഡക്ഷൻ മാനേജർ -ഹസ്മീർ നേമം, സ്റ്റിൽസ് -സലീഷ് പെരിങ്ങോട്ടുകര, പബ്ലിസിറ്റി ഡിസൈനർ -കെ. മുരളീധരൻ, കളറിസ്റ് -ലിജു പ്രഭാകർ, അസോസിയേറ്റ് ഡയറക്ടേഴ്സ് -ബോസ് വാസുദേവൻ, ഉദയ് ശങ്കരൻ, പി.ആർ.ഒ -മഞ്ജു ഗോപിനാഥ്.

ആസിഫ് അലി നായകനാകുന്ന റസൂൽ പൂക്കുട്ടി ചിത്രം; "ഒറ്റ" റിലീസ് തീയതി  പ്രഖ്യാപിച്ചു, asif ali, otta, otta release date announced

ചെന്നൈ, പളനി, കോയമ്പത്തൂർ, പാലക്കാട്‌, കൊച്ചി, എന്നിവിടങ്ങളിലായി 80 ദിവസം കൊണ്ട് ഷൂട്ടിംഗ് പൂർത്തിയാക്കിയ ‘ഒറ്റ’ സെഞ്ച്വറി ഫിലിംസാണ് കേരളത്തിലെ തിയേറ്ററുകളിലെത്തിക്കുന്നത്.

Otta first look teaser: Resul Pookutty promises an emotional roller-coaster  about runaway children | Malayalam News - The Indian Express