ഗോഡ്‌സെ ഈ നാടിൻറെ ശാപം,​ഗാന്ധി നാടിൻറെ വിളക്കും,: ഗോവ ഗവർണർ ശ്രീധരൻപിള്ള

കൊല്ലം: ഒരു പൊതുപ്രവർത്തകൻ എങ്ങനെയാണെന്നതിന്റെ ഉത്തമ മാതൃകയായിരുന്നു ഗാന്ധി. അദ്ദേഹത്തേപ്പോലുള്ളവർ ഇന്ത്യൻ രാഷ്ട്രീയത്തിൽ വിരളമാണ്.ഗാന്ധിയെന്ന വെളിച്ചത്തെ ഇല്ലാതാക്കിയ കൊടിയ പാപിയാണ് ഗോഡ്‌സെ എന്നും ഗോവ ഗവർണര്‍ അഡ്വ. പി എസ് ശ്രീധരൻപിള്ള.

ഗാന്ധിജി അദ്ദേഹത്തിന്റെ തത്ത്വത്തില്‍ വെള്ളംചേര്‍ത്തിട്ടില്ലാത്ത വ്യക്തിയാണ്. എന്റെ ജീവിതമാണ് എന്റെ സന്ദേശം എന്ന് പറയാന്‍ അദ്ദേഹം ആര്‍ജവം കാട്ടി. ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ അതിന് യോഗ്യനായ ഒരാളെ അത്യപൂര്‍വമായേ കാണാനാവൂയെന്നും ഗാന്ധി വേഴ്സസ് ഗോഡ്‌സെ എന്ന പുസ്തകത്തിന്റെ പരിഷ്കരിച്ച നാലാം പതിപ്പ് പ്രകാശനം ചെയ്തു കൊണ്ട് ശ്രീധരൻപിള്ള പറഞ്ഞു.

ലോകമുള്ളിടത്തോളം കാരണം ​ഗാന്ധിയുടെ പ്രത്യയശാസ്ത്രം നിലനിൽക്കും. വികാരമല്ല വെളിച്ചമാണ് വഴികാട്ടേണ്ടതെന്നും ഗോഡ്‌സെ ഈ നാടിന്റെ ശാപമായിരുന്നുവെന്നും ഗാന്ധി വധത്തിൽ ആർഎസ്എസിനു പങ്കില്ലെന്നു കണ്ടെത്തിയ കപൂർ കമ്മീഷൻ റിപ്പോർട്ടിന്റെ ഒരു പകർപ്പുപോലും ഇന്ത്യയിൽ ലഭ്യമല്ലെന്നും ശ്രീധരൻപിള്ള കൂട്ടിച്ചേർത്തു