രാജ്യത്തിന്റെ ഐക്യം തകര്‍ക്കാന്‍ ബിജെപി മതത്തെ ആയുധമാക്കി,തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിന്‍

ചെന്നൈ: തങ്ങളുടെ എല്ലാ കുറവുകളും മറയ്ക്കാന്‍ ബിജെപി മതത്തെ ആയുധമാക്കിയിരിക്കുകയാണ് എന്ന രൂക്ഷ വിമർശനവുമായി എം കെ സ്റ്റാലിന്‍. തമിഴ്‌നാടിന്റെ പോഡ്കാസ്റ്റ് പരമ്പരായ ‘സ്പീക്കിംഗ് ഫോര്‍ ഇന്ത്യ’ എന്ന പരിപാടിയില്‍ സംസാരിക്കുകയായിരുന്നു സ്റ്റാലിന്‍.2024 ലെ തെരഞ്ഞെടുപ്പില്‍ ആരാണ് അധികാരത്തില്‍ വരേണ്ടത് എന്നതിലുപരി ആര് അധികാരത്തില്‍ വരരുത് എന്നതിനെക്കുറിച്ചാണ് സംസാരിക്കേണ്ടതെന്നും സ്റ്റാലിന്‍ പറഞ്ഞു.

“സനാതന ധര്‍മ്മം നിര്‍മാര്‍ജനം ചെയ്യണമെന്ന ഉദയനിധി സ്റ്റാലിന്റെ പരാമര്‍ശം വിവാദമായതിന് തൊട്ടുപിന്നാലെയാണ് സ്റ്റാലിന്റെ പരാമര്‍ശം.രാജ്യത്തിന്റെ ഐക്യം തകര്‍ക്കാന്‍ ബിജെപി ശ്രമിക്കുന്നു.അവര്‍ ജനങ്ങളുടെ മതവികാരത്തെ ആളിക്കത്തിക്കുകയും തീവ്രതയോടെ ആഞ്ഞടിക്കുകയും ചെയ്യുന്നു. മണിപ്പൂരില്‍ ആളിക്കത്തിയ വിഭാഗീയതയില്‍ സംസ്ഥാനം കത്തിക്കരിഞ്ഞു, ഹരിയാനയിലെ മതഭ്രാന്ത് നിരപരാധികളുടെ ജീവനും സ്വത്തും അപഹരിച്ചു.

പൊതുമേഖലയെ കോർപ്പറേറ്റുകൾക്ക് കൈമാറാൻ ബിജെപി അധികാരം ഉപയോഗിക്കുകയാണെന്നും,ഇന്ത്യയുടെ വൈവിധ്യത്തിനും ഫെഡറലിസത്തിനും ജനാധിപത്യത്തിനും ഭീഷണിയുണ്ടായപ്പോഴെല്ലാം ഡിഎംകെ അതിനെതിരെ പ്രതികരിച്ചിട്ടുണ്ടെന്നും മണിപ്പൂരിലെയും ഹരിയാനയിലെയും വിഷയം ഉന്നയിച്ചു കൊണ്ട് സ്റ്റാലിന്‍ പറഞ്ഞു.  കൂട്ടിച്ചേർത്തു.

”ചില കാര്യങ്ങള്‍ എതിര്‍ക്കാനാവില്ല. അതിനെ ഉന്മൂലനം ചെയ്യണം കൊതുകുകള്‍, ഡെങ്കിപ്പനി, മലേറിയ, കൊറോണ, ഇവയെല്ലാം നമുക്ക് എതിര്‍ക്കാനാവില്ല, നിര്‍മാര്‍ജനെ ചെയ്യാനേ കഴിയൂ. അങ്ങനെയാണ് സനാതനവും. എതിര്‍ക്കുന്നതിന് പകരം ഉന്മൂലനം ചെയ്യുകയാണ് വേണ്ടത്, അതാണ് നമ്മുടെ ആദ്യ ദൗത്യം”, എന്ന ഉദയനിധി സ്റ്റാലിന്റെ പരാമര്‍ശത്തെ ചൊല്ലി വിവാദം ശക്തമായിരിക്കുകയാണ്.

ബിജെപിയുടെ പതിവ് ഭീഷണിക്കു മുന്നില്‍ മുട്ടുമടക്കില്ല, പറഞ്ഞതില്‍ നിന്നും പുറകോട്ടില്ല.വംശഹത്യയ്ക്ക് ആഹ്വാനം ചെയ്തിട്ടില്ലെന്നും ജാതിയുടെയും മതത്തിന്റെയും പേരില്‍ ജനങ്ങളെ ഭിന്നിപ്പിക്കുന്നതാണ് സനാതന ധര്‍മ്മമെന്നും പരാമര്‍ശത്തില്‍ ഉറച്ചു നില്‍ക്കുന്നതായും ഉദയനിധി വ്യക്തമാക്കി. പെരിയാര്‍, അണ്ണ, കലൈഞ്ജര്‍ എന്നിവരുടെ അനുയായികളാണ് ഞങ്ങള്‍. ബഹുമാനപ്പെട്ട മുഖ്യമന്ത്രിയുടെ സമര്‍ത്ഥമായ മാര്‍ഗ്ഗനിര്‍ദ്ദേശത്തില്‍ സാമൂഹിക നീതി ഉയര്‍ത്തിപ്പിടിക്കാനും സമത്വ സമൂഹം സ്ഥാപിക്കാനും എന്നേക്കും ഞങ്ങള്‍ പോരാടും,ഇതിന്റെ പേരില്‍ നിയമനടപടി നേരിടാന്‍ തയ്യാറാണ്. ഇത്തരം പതിവ് കാവി ഭീഷണികള്‍ക്ക് മുന്നില്‍ വഴങ്ങില്ല.ഉദയനിധി സ്റ്റാലിന്‍ ട്വിറ്ററില്‍ കുറിച്ചു.