പുതുപ്പള്ളി ഇന്ന് പോളിംഗ് രാവിലെ ഏഴു മുതൽ വൈകിട്ട് ആറു വരെ

പുതുപ്പള്ളി: പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പിനുള്ള പോളിംഗ് ആരംഭിച്ചു. രാവിലെ ഏഴു മുതൽ വൈകിട്ട് ആറു വരെയാണ് പോളിംഗ്.എട്ടു പഞ്ചായത്തുകളിലെ 182 ബൂത്തുകളിലായി ഒന്നേമുക്കാൽ ലക്ഷം വോട്ടർമാരാണ് വോട്ടവകാശം വിനിയോഗിക്കുക .യുഡിഎഫ് സ്ഥാനാർഥി ചാണ്ടി ഉമ്മനും എൽഡിഎഫ് സ്ഥാനാർഥി ജെയ്‌ക് സി തോമസും എൻഡിഎ സ്ഥാനാർഥി ലിജിൻ ലാലും ഉൾപ്പെടെ ഏഴു സ്ഥാനാർഥികളാണ് മത്സരരംഗത്തുള്ളത്.

യുഡിഎഫ് സ്ഥാനാര്‍ഥി ചാണ്ടി ഉമ്മൻ പുതുപ്പള്ളി ജോർജിയൻ പബ്ലിക് സ്കൂളിലും എല്‍ഡിഎഫ് സ്ഥാനാര്‍ഥി ജെയ്ക്ക് സി തോമസ് മണർകാട് കണിയാൻ കുന്ന് എൽ .പി സ്കൂളിലുമാകും വോട്ട് രേഖപ്പെടുത്തുക. ബിജെപി സ്ഥാനാർത്ഥി ലിജിൻ ലാലിന് മണ്ഡലത്തിൽ വോട്ടില്ല.എല്ലാ ബൂത്തുകളിലും വെബ് കാസ്റ്റിംഗ് സംവിധാനം ഏര്‍പ്പെടുത്തി. തെരഞ്ഞെടുപ്പ് നടപടികൾ കളക്‌ട്രേറ്റിലെ കൺട്രോൾറൂമിലൂടെ തത്സമയം നിരീക്ഷിക്കുകയും ചെയ്യും.

പ്രശ്നബാധിത ബൂത്തുകളിൽ കൂടുതൽ പോലീസിനെ വിന്യസിച്ചിട്ടുണ്ട്. തെരഞ്ഞെടുപ്പിനുള്ള എല്ലാ ക്രമീകരണങ്ങളും സജ്ജമെന്ന് ജില്ലാ കളക്ടർ വി വിഘ്നേശ്വരി പറഞ്ഞു.