ഉമ്മൻ ചാണ്ടിയുടെ റെക്കോർഡ് തകർത്ത് ചാണ്ടി ഉമ്മൻ

കോട്ടയം: 2011ലെ തിരഞ്ഞെടുപ്പിൽ ഉമ്മൻ ചാണ്ടി രേഖപ്പെടുത്തിയ ലീഡ് ആയ 33,255 വോട്ടുകൾ എന്ന റെക്കോർഡ് തകർത്ത് ചാണ്ടി ഉമ്മൻ.സി.പി.എമ്മിന്റെ സുജാ സൂസൻ ജോർജിനെ പരാജയപ്പെടുത്തിയാണ് ഉമ്മൻ ചാണ്ടി 33,255 വോട്ടുകളുടെ ഭൂരിപക്ഷം നേടിയെടുത്തത്.ഏറ്റവും ഒടുവിൽ പുറത്തുവന്ന ഫലം അനുസരിച്ച് ചാണ്ടി ഉമ്മന്റെ ലീഡ് 36,500 വോട്ടുകൾ പിന്നിട്ടു.

മികച്ച ലീഡ് നേടിയ ശേഷം പിതാവ് അന്ത്യവിശ്രമം കൊള്ളുന്ന ഇടത്തിൽ ചാണ്ടി ഉമ്മൻ പ്രാർത്ഥന നടത്തി. വോട്ടെണ്ണൽ നടന്ന ബൂത്തുകളിൽ ഒന്നിൽപ്പോലും എതിർപക്ഷത്തെ ജെയ്ക് സി.തോമസിന് ഭൂരിപക്ഷം നേടാൻ സാധിച്ചില്ല.