പിതാവിനെ വേട്ടയാടിയവർക്കുള്ള മറുപടി പുതുപ്പള്ളിക്കാർ നൽകി, ചാണ്ടി ഉമ്മൻ

കോട്ടയം: പിതാവിനെ വേട്ടയാടിയവർക്കുള്ള മറുപടി പുതുപ്പള്ളിക്കാർ നൽകിയെന്നും ജനങ്ങൾക്ക് തന്നിലുള്ള പ്രതീക്ഷ കാത്ത് സൂക്ഷിക്കുകയെന്നത് ഉത്തരവാദിത്വമായി കണക്കാക്കുന്നുവെന്നും ചാണ്ടി ഉമ്മൻ.

നിയമസഭ വീണ്ടും സമ്മേളിക്കുന്ന തിങ്കളാഴ്ച രാവിലെ 10 മണിക്ക് ചാണ്ടി ഉമ്മൻ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേൽക്കും. 37,719 വോട്ടുകളുടെ ഭൂരിപക്ഷവുമായാണ് ചാണ്ടി ഉമ്മന്‍ നിയമസഭയിലേക്കെത്തുന്നത്.പുതുപ്പള്ളിയില്‍ 53 വര്‍ഷം എംഎല്‍എ ആയിരുന്ന ഉമ്മന്‍ ചാണ്ടിയെ വെല്ലുന്ന വിജയം ആണ് ചാണ്ടി ഉമ്മന്‍ സ്വന്തമാക്കിയിരിക്കുന്നത്.

53 വർഷം അപ്പ പുതുപ്പള്ളിക്ക് വേണ്ടി ചെയ്തതിന് തുടർച്ചയുണ്ടാകണം. അദ്ദേഹത്തിന്റെ ഏറ്റവും വലിയ സ്വപ്നം പുതുപ്പള്ളി തലപ്പാടിയിലെ സൂപ്പർസ്പെഷ്യാലിറ്റി ആശുപത്രിയുടെ വികസനമായിരുന്നു. ആ വികസനത്തിന് സർക്കാരിന്റെ പിന്തുണയുണ്ടാകണമെന്നും ചാണ്ടി ഉമ്മൻ പറഞ്ഞു.