വിയ്യൂർ സെൻട്രൽ ജയിലിൽ നിന്ന് തടവുകാരൻ രക്ഷപ്പെട്ടു

തൃശ്ശൂർ: വിയ്യൂർ സെൻട്രൽ ജയിലിൽ നിന്നും തടവുകാരൻ ജയിൽ ചാടി. തമിഴ്നാട് സ്വദേശി ഗോവിന്ദ് രാജ് ആണ് കഴിഞ്ഞ ദിവസം ഉച്ചയോടെ ജയിലിൽ നിന്നും ചാടിയത്. നിരവധി മോഷണ കേസിലെ പ്രതിയായ ഇയാൾ.പൂന്തോട്ടം നനയ്ക്കാൻ തടവുകാരെ പുറത്തിറക്കിയ സമയത്താണ് ഉദ്യോഗസ്ഥരും സഹ തടവുകാരും കാണാതെ രക്ഷപെട്ടത്. ഗോവിന്ദ രാജനായയുള്ള അന്വേഷണം വിയ്യൂര്‍ പോലീസ് ഊർജ്ജിതമാക്കി. ഇയാൾക്കായി ലുക്ക്ഔട്ട് നോട്ടീസും പുറത്തിറക്കിയിട്ടുണ്ട്.