തൃശൂർ: കരുവന്നൂർ ബാങ്ക് തട്ടിപ്പ് കേസിൽ മുൻ മന്ത്രി എ സി മൊയ്തീൻ ഇന്ന് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന് മുമ്പിൽ ഹാജരാകുമെന്ന് റിപ്പോർട്ട്. രാവിലെ 11 ന് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ കൊച്ചിയിലെ ഓഫീസിൽ ഹാജരാകാനാണ് നോട്ടീസ് നൽകിയിട്ടുള്ളത്. ഇതിന് മുമ്പ് രണ്ടു തവണ ചോദ്യം ചെയ്യലിന് ഹാജരാകാൻ നോട്ടീസ് നൽകിയിരുന്നെങ്കിലും അസൗകര്യമുണ്ടെന്ന് മൊയ്തീൻ അറിയിക്കുകയായിരുന്നു.
കേസുമായി ബന്ധപ്പെട്ട് കഴിഞ്ഞ 22 നു എസി മൊയ്തീന്റെയും നാല് ബിനാമികളുടേയും വീട്ടിൽ ഇഡി റെയ്ഡ് നടത്തിയിരുന്നു . അന്ന് 15 കോടി രൂപ വില വരുന്ന 36 വസ്തുവകകൾ ഇഡി കണ്ടുകെട്ടി. കഴിഞ്ഞ ദിവസങ്ങളിൽ എസി മൊയ്തീനുമായി ബന്ധമുള്ള കേസിലെ ഇടനിലക്കാരെ പലരേയും ഇഡി ചോദ്യം ചെയ്തിരുന്നു. ഇവരിൽ സതീഷ് കുമാർ, പി പി കിരൺ എന്നിവരെ ഇഡി അറസ്റ്റ് ചെയ്തിരുന്നു.